പ്ലസ് ടു സേ/ഇംപ്രൂവ്‌മെൻ്റ് പരീക്ഷ
ഹയർ സെക്കൻഡറി പ്ലസ് ടു സേ പരീക്ഷ
രണ്ടാം വർഷ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ അവർ പരാജയപ്പെട്ട വിഷയങ്ങളിൽ വീണ്ടും ഹാജരാകാനാണ് സേവ് എ ഇയർ (SAY) പരീക്ഷ. ഒരാൾക്ക് SAY പരീക്ഷ എഴുതാൻ കഴിയുന്ന വിഷയങ്ങളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമില്ല. വിദ്യാർത്ഥികൾക്ക് അവർ പരാജയപ്പെട്ട എല്ലാ വിഷയങ്ങളും എഴുതാം.യോഗ്യത
(എ) 2025 മാർച്ചിൽ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നതപഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനായി 2025 മാർച്ച് പരീക്ഷയിൽ D+ ഗ്രേഡോ അതിനു മുകളിലോ നേടാനാവാത്ത വിദ്യാർത്ഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ്.
(ബി) 2025 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ ഹയർ സെക്കൻററി പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനു മുകളിലോ നേടിയവർക്ക് ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൈവറ്റ് കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല.
പരീക്ഷാർത്ഥിക്ക് 2025 മാർച്ചിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിൽ നിന്നും അപേക്ഷാഫോറം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം നിശ്ചിത സമയപരിധിക്കുള്ളിൽ പ്രസ്തുത സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ വിദ്യാർത്ഥികൾ തങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതും അത് സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. സ്കൂൾ പ്രിൻസിപ്പൽമാർ പരീക്ഷാർത്ഥികളെ iExaMS പോർട്ടൽ വഴി ഓൺലൈനായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റുകൾ പോർട്ടലിൽ ലഭ്യമാക്കുമ്പോൾ മാതൃ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ അത് ഡൗൺലോഡ് ചെയ്തെടുത്ത് വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം മുമ്പെങ്കിലും നൽകേണ്ടതാണ്. പരീക്ഷാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റിൽ തെറ്റുകളില്ലായെന്നും ലഭിച്ച അഡ്മിഷൻ ടിക്കറ്റ് മാറിയിട്ടില്ലായെന്നും ഉറപ്പുവരുത്തേണ്ടതാണ്.. സേ/ഇംപ്രൂവ്‌മെൻറ് പരീക്ഷ എഴുതുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷാ കേന്ദ്രം ഏതാണെന്ന് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ പരീക്ഷാർത്ഥികളെ അറിയിക്കേണ്ടതാണ്. വിജ്ഞാപനം ഓപ്പൺ സ്കൂൾ പരീക്ഷാർത്ഥികൾക്കും ബാധകമാണ്. അപേക്ഷാ ഫോറം എല്ലാ പരീക്ഷാർത്ഥികൾക്കും പൊതുവായുള്ളതാണ്.സ്കൂൾ പ്രിൻസിപ്പൽമാർ അനുബന്ധ രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടതും അപേക്ഷകളിലെ വിശദാംശങ്ങൾ ക്രോഡീകരിക്കേണ്ടതും നോമിനൽ റോളും ചോദ്യപേപ്പർ സ്റ്റേറ്റ്‌മെൻറും തയ്യാറാക്കേണ്ടതും അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ അവ ഡിപ്പാർട്ട്മെൻറ് പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഇപ്രകാരം തയ്യാറാക്കപ്പെട്ട നോമിനൽറോളിൻറേയും ചോദ്യപേപ്പർ സ്റ്റേറ്റ്‌മെൻറിൻറെയും പകർപ്പ് ക്ലബ് ചെയ്യപ്പെട്ട സേ/ഇംപ്രൂവ്മെൻറ് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ നൽകേണ്ടതാണ്.
അപേക്ഷാ ഫീസ് നിരക്ക്
- സേ പരീക്ഷാ ഫീസ് (പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് 150/-രൂപ (ഒരു വിഷയത്തിന്)
- സേ പരീക്ഷാ ഫീസ് (പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങൾക്ക് ) 175/-രൂപ (ഒരു വിഷയത്തിന്)
- ഇംപ്രൂവ്മെൻറ് പരീക്ഷാ ഫീസ് 500/-രൂപ (ഒരു വിഷയത്തിന്)
- സർട്ടിഫിക്കറ്റ് ഫീസ് 40/-രൂപ
സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് മാതൃസ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 27/05/2025
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 27.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: SAY/IMP Notification
അപേക്ഷാഫോം : Application For Registration To The Exam Second Year Higher Secondary Say/Improvement
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."