KERALA WATER AUTHORITY (KWA) NEW WATER/ SEWER CONNECTIONS MALAYALAM
കേരള വാട്ടർ അതോറിറ്റി (KWA) വെള്ളം/മലിനജല കണക്ഷനുകൾക്കുള്ള അപേക്ഷ
വെള്ളം/മലിനജല കണക്ഷനുകൾക്കുള്ള അപേക്ഷ eTapp ഓൺലൈൻ വെബ് പോർട്ടൽ വഴി സമർപ്പിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിന് ഉപഭോക്താക്കൾ അവരുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് eTapp വെബ് പോർട്ടലിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്, ഈ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനും മൊബൈൽ നമ്പർ നിർബന്ധമാണ്.
പുതിയ വാട്ടർ കണക്ഷനുള്ള അപേക്ഷ എങ്ങനെ സമർപ്പിക്കാം?
- ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- കൺസ്യൂമർ ഡാഷ്ബോർഡിൽ വാട്ടർ കണക്ഷൻ എന്നതിന് താഴെയായി കാണുന്ന അപ്ലൈ ന്യൂ എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
- ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകിയ ശേഷം സെൻറ് ഒ. ടി. പി. എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒ. ടി. പി. എന്റർ ചെയ്ത ശേഷം നെക്സ്റ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ജില്ല, തദ്ദേശ സ്വയം ഭരണ സ്ഥാപനം, സ്ഥലം എന്നിവ തിരഞ്ഞെടുത്ത ശേഷം ആധാർ നമ്പറും ലാൻഡ് മാർക്കും എന്റർ ചെയ്ത് മാപ്പിൽ നിന്നും കണക്ഷൻ ആവശ്യമുള്ള സ്ഥലം കൃത്യമായി മാർക്ക് ചെയ്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- കണക്ഷൻ വിഭാഗം, ഉപഭോക്താവിന്റെ പേര്, വീട്ടുനമ്പർ, വില്ലേജ്, പോസ്റ്റ് ഓഫീസ് എന്നിങ്ങനെ പൂർണ്ണമായ മേൽവിലാസം നൽകുക അതിനോടൊപ്പം തൊട്ടടുത്ത വാട്ടർ അതോറിറ്റി ഉപഭോക്താവിന്റെ നമ്പർ കൂടി ചേർക്കുക (കഴിയുമെങ്കിൽ മാത്രം). തുടർന്ന് തിരിച്ചറിയൽ രേഖ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
- ഉപഭോക്താവ് ബി. പി. എൽ. ആണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ്, ഉപഭോക്താവ് വിദേശത്താണ് എങ്കിൽ പവർ ഓഫ് അറ്റോർണി, വാടകക്കാരൻ ആണ് എങ്കിൽ ഉടമസ്ഥന്റെ സാക്ഷ്യപത്രം, മറ്റ് പുരയിടത്തിൽ കൂടി പൈപ്പ് ലൈൻ ഇടേണ്ടതുണ്ട് എങ്കിൽ അതിനായുള്ള സാക്ഷ്യപത്രം എന്നിവ കൂടി ആവശ്യമെങ്കിൽ മാത്രം അപ്‌ലോഡ് ചെയ്യുക.
- ശേഷം വാട്ടർ അതോറിറ്റി പ്ലംബറെ ഏർപ്പാടാക്കണമോ എന്ന ചോദ്യത്തിന് ഉത്തരം yes / no നൽകുക, no ആണ് നൽകുന്നത് എങ്കിൽ ഉപഭോക്താവിന് പ്ലംബറെ സെലക്ട് ചെയ്യാനുള്ള മെനു ലഭിക്കും. തുടർന്നുള്ള എഗ്രിമെന്റ് അംഗീകരിക്കുന്ന ടിക്ക് മാർക്ക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കപ്പെട്ടതിന്റെ വിവരങ്ങൾ പേജിൽ കാണാൻ സാധിക്കും, കൂടാതെ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ മൊബൈൽ നമ്പറിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്. എം. എസ്. ആയി ലഭിക്കുകയും ചെയ്യും.
സമർപ്പിക്കപ്പെട്ട ജല/മലിന ജല കണക്ഷൻ അപേക്ഷയുടെ സ്ഥിതി അറിയാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും. ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം കൺസ്യൂമർ ഡാഷ്ബോർഡിൽ വാട്ടർ കണക്ഷൻ അല്ലെങ്കിൽ സെവെജ് കണക്ഷൻ എന്ന കാർഡിൽ ക്ലിക്ക് ചെയ്താൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ സാധിക്കും. കൂടാതെ അപേക്ഷ സമർപ്പിക്കുന്നത് മുതൽ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുന്ന മൊബൈൽ നമ്പറിൽ എസ്. എം. എസ്. ആയി ലഭിക്കുകയും ചെയ്യും.
ഇ-ടാപ്പിൽ സമർപ്പിച്ച അപേക്ഷ നിരസിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
ഉപഭോക്താക്കൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ ലൊക്കേഷൻ വെരിഫയ് ചെയ്തതിനു ശേഷം ജലവിതരണ ശൃംഖല ഇല്ലാത്ത ഭാഗത്തുള്ള അപേക്ഷകൾ നിരസിക്കാറുണ്ട്, കൂടാതെ ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക്, ഇൻഡസ്ട്രിയൽ, ക്യാഷ്വൽ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ തെറ്റായി
രേഖപ്പെടുത്തി സമർപ്പിക്കുന്ന അപേക്ഷകളും നിരസിക്കപ്പെടുന്നതായിരിക്കും.
ഇ-ടാപ്പിൽ അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ?
ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ക്രിയേറ്റ് ന്യൂ അക്കൗണ്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ലഭിക്കുന്ന ഫോമിൽ പേര്, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്ത ശേഷം രജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് രെജിസ്ട്രേഷൻ സക്സസ് എന്ന മെസ്സേജ് ലഭിക്കുന്നതോടെ അക്കൗണ്ട് ക്രിയേറ്റ് ആകും. ഒരു ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു.
Official Website : https://kwa.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Kerala Water Authority Website
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Kerala Water Authority Services
ONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."