BEGUM HAZRAT MAHAL NATIONAL SCHOLARSHIP

BEGUM HAZRAT MAHAL NATIONAL SCHOLARSHIP 2024-25 MALAYALAM

Begum Hazrat Mahal National Scholarship

ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ്പ് 2024-25 - (നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ)

ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ്പ് മുമ്പ് മൗലാന ആസാദ് സ്കോളർഷിപ്പ് (മൗലാന ആസാദ്) എന്നറിയപ്പെട്ടിരുന്നു. ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികളുടെ പ്രയോജനത്തിനായി ആരംഭിച്ച ദേശീയ തലത്തിലുള്ള സ്കോളർഷിപ്പാണിത്. മികച്ച പെൺകുട്ടികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീഗം ഹസ്രത്ത് മഹൽ ദേശീയ സ്കോളർഷിപ്പ് ആരംഭിച്ചത്. 

9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഈ സ്‌കോളർഷിപ്പ് നൽകുന്നു. ഇന്ത്യാ ഗവൺമെൻ്റ് ഫണ്ട് ചെയ്ത് മൗലാന ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ നടപ്പിലാക്കിയ ഏകദേശം 6 ലക്ഷം പെൺകുട്ടികൾക്ക് ഇതുവരെ ഈ സ്‌കോളർഷിപ്പിൻ്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

9 മുതൽ +2 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ലഭിച്ചു കൊണ്ടിരുന്ന ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഉള്ള ഓപ്ഷൻ ഇപ്പോൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വെബ്സൈറ്റ് ഇൽ കാണിക്കുന്നുണ്ട്.

യോഗ്യത

  • മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കണം.
  • 9,10,+1,+2 എന്നീ ക്ലാസ്സുകളിൽ ഒന്നിൽ പഠിക്കുന്ന പെൺകുട്ടി ആയിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

സ്കോളർഷിപ്പ് തുക

9,10 ക്ലാസ്സുകളിൽ 5000 രൂപയും +1,+2 ക്ലാസ്സുകളിൽ 6000 രൂപയും ആണ് ലഭിക്കുക.

ആവിശ്യമായ രേഖകൾ

  • മുൻ വർഷത്തെ മാർക്ക് ലിസ്റ്റ് 
  • വരുമാന സർട്ടിഫിക്കറ്റ് 
  • ജാതി / മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 

അപേക്ഷിക്കാനുള്ള അവസാന തിയതി

കൃത്യമായ നോട്ടിഫിക്കേഷൻ ഇത് വരെയും വന്നിട്ടില്ല. ആയതിനാൽ നവംബർ 15 ആയിരിക്കാം.

NSP സ്കോളർഷിപ്പ് അപേക്ഷ നടപടി ക്രമം 

  • NSP OTR ആപ്പ് മുഖേനെ OTR ചെയ്യുക.
  • https://scholarships.gov.in/ സന്ദർശിക്കുക 
  • NSP വെബ്സൈറ്റ് ഇൽ Students ഇൽ 'Apply for Scholarships' ഇൽ login ചെയ്യുക.
  • നിങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ഏതെങ്കിലും സ്കോളർഷിപ്പുകൾക്ക് യോഗ്യരാണെങ്കിൽ പ്രസ്തുത Scheme കൾ കാണിക്കുന്നതാണ്.
  • അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക
  • സബ്‌മിറ്റ് ചെയ്ത ശേഷം പ്രിന്റ് എടുത്ത് അനുബന്ധ രേഖകൾ സഹിതം കോളേജിൽ /സ്കൂളിൽ നൽകുക.

NATIONAL SCHOLARSHIP PORTAL ONE TIME REGISTRATION

Official Website: https://scholarships.gov.in/

കൂടുതൽ വിവരങ്ങൾക്ക് : Scheme of Begum Hazrat Mahal National Scholarship 

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : National Scholarship Portal


Begum Hazrat Mahal National Scholarship malayalam

Download Detiles 

National Scholarship Portal Malayalam

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal