PSC ANNOUNCEMENTS

PSC ANNOUNCEMENTS

PSC Update

കേരള PSC അറിയിപ്പ്

കേരള പി എസ് സി പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാം

കേരള പി എസ് സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവർ കാത്തിരുന്ന തസ്തികകളുടെ കൺഫർമേഷൻ നൽകാനുള്ള അവസരം വന്നിട്ടുണ്ട്.

നിങ്ങൾ കാത്തിരുന്ന കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ്, ബിവറേജ് എൽ ഡി സി, ഫയർമാൻ ട്രെയിനി 

11 മെയ് 2026 രാത്രി 12 മണി വരെ കൺഫർമേഷൻ നൽകാം


കൂടുതൽ വിവരങ്ങൾക്ക്: PSC Announcements


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി 4 വർഷം ഉയർത്തി; 

 പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കി ഉയർത്തി. നിലവിൽ 36 വയസ്സായിരുന്നു പ്രായപരിധി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. ഒബിസി സംവരണ വിഭാഗങ്ങൾക്ക് 43 വയസ്സുവരെയും എസ്‌സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം.

ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ നിലവിൽ വരുമ്പോൾ 56 വയസ്സായിരുന്നു സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം 2013 ഏപ്രിൽ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി വർധിപ്പിച്ചിരുന്നു.

എന്നാൽ, പിഎസ്‌സി വഴി അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോൾ 40 ആയി വർധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തർപ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.


കൂടുതൽ വിവരങ്ങൾക്ക്: PSC Announcements


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

PSC Update Kerala Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal