HOW TO DOWNLOAD POLLUTION CERTIFICATE ONLINE

HOW TO DOWNLOAD POLLUTION CERTIFICATE ONLINE KERALA

Pollution Certificate Kerala

പുകപരിശോധന സർട്ടിഫിക്കറ്റ് ഓൺലൈനിൽ ഡൗൺലോഡ് ചെയാം.

വാഹനത്തിന്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ PUC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പുക പരിശോധന സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിൽ ഗവൺമെൻറ് വെബ്സൈറ്റായ പരിവാഹൻ വഴി ഓൺലൈനായി തന്നെ നമ്മുടെ വാഹനത്തിൻറെ പിയുസി സർട്ടിഫിക്കറ്റ് PDF ആയി ഡൗൺലോഡ് ചെയ്തെടുക്കുവാനോ പ്രിൻറ് ചെയ്ത് എടുക്കുവാനോ സാധിക്കുന്നതാണ്.

വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റ് (PUC) ഓൺലൈനിൽ ഡൗൺലോഡ് ചെയാം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.  പുകപരിശോധന സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയാം ലിങ്ക് താഴെ കൊടുക്കുന്നു.

വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആവശ്യമായ രേഖകൾ

  • വാഹനത്തിൻറെ ആർ സി ബുക്ക് 
  • അല്ലെങ്കിൽ വാഹന രജിസ്റ്റർ നമ്പർ , Chassis Number നമ്പർ അവസാന 5 അക്കം 
PUC സർട്ടിഫിക്കറ്റ് ഓൺലൈനായി എങ്ങനെ ലഭിക്കും

1 : അടുത്തുള്ള PUC സെന്റർ സന്ദർശിക്കുക
2: പരിശോധന നടത്തുക
3: പേയ്മെന്റ് നടത്തുക
4: പരിവാഹൻ സേവ വെബ്സൈറ്റ്
5: പിയുസി സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കുക
6: സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യുക.

എങ്ങനെ PUC സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം?
  • സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാനായി ആദ്യം പരിവാഹൻ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.(ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.)
  • മെയിൻ മെനുവിലെ Online Services എന്നതിൻറെ സബ് മെനു ആയ PUCC എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്നുവരുന്ന പേജിലെ മെയിൻ മെനുവിൽ PUC Certificate എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ PUC Certificate എന്ന ഫോം ഓപ്പൺ ആകുന്നതാണ്.)
  • Registration Number എന്ന ഭാഗത്ത് നിങ്ങളുടെ വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ വലിയ അക്ഷരങ്ങളിൽ ഇടവിടാതെ ടൈപ്പ് ചെയ്യുക.
  • Chassis Number എന്ന ഭാഗത്ത് നിങ്ങളുടെ വാഹനത്തിൻറെ ചേസിസ് നമ്പറിന്റെ അവസാന അഞ്ചു അക്ഷരങ്ങൾ/അക്കങ്ങൾ ടൈപ്പ് ചെയ്യുക.
  • Enter Security Code എന്ന ഭാഗത്ത് താഴെ കാണുന്ന അക്ഷരങ്ങൾ/അക്കങ്ങൾ അതുപോലെതന്നെ ടൈപ്പ് ചെയ്തു കൊടുക്കുക.
  • ശേഷം PUC Details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ നമുക്ക് നമ്മുടെ വാഹനത്തിൻറെ പിയു സി സർട്ടിഫിക്കറ്റ് കാണാൻ സാധിക്കുന്നതാണ്)
  • Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് പി യു സി സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യുവാനും പിഡിഎഫ് ആയി സേവ് ചെയ്യാനും സാധിക്കുന്നതാണ്.

Official Website: https://puc.parivahan.gov.in/

വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റ് (PUC) ഡൗൺലോഡ് ലിങ്ക്: Download PUC Certificate

Pollution Certificate Malayalam Poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal