SAHAYAHASTHAM SCHEME 2024-25

SAHAYAHASTHAM SCHEME 2024-25 KERALASahayahastham Scheme kerala

സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം 

55 വയസ്സില്‍താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക്‌ സ്വയംതൊഴിലിന് ഒറ്റത്തവണ  ധനസഹായം ചെയ്യുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് വനിതശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://schemes.wcd.kerala.gov.in/ സന്ദർശിക്കുക. അവസാന തീയതി 2024 ഒക്ടോബർ 1.

കേരളത്തിൽ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുപ്രായത്തിൽ വിധവകളാകേണ്ടി വരുന്ന സ്ത്രീകൾക്ക് അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിധവകളായ സ്ത്രീകൾക്ക് നിലവിൽ വിധവ പെൻഷൻ മാത്രമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000/- രൂപ അനുവദിക്കുന്ന 'സഹായഹസ്തം' എന്ന പദ്ധതി സൂചന പ്രകാരം 2018-19 വർഷം മുതൽ നടപ്പിലാക്കി വരുന്നു. ഒരു ജില്ലയിൽ 10 പേർക്കാണ് സഹായം അനുവദിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിൻ്റെ പുനരധിവാസത്തിനുള്ള പദ്ധതിയാണ് 'സഹായഹസ്തം'

2. ഈ പദ്ധതി കേരള സംസ്ഥാനത്തിന് മുഴുവൻ ബാധകമായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റ് ഉത്തരവ് പുറപ്പെടുവിച്ച 11.09.2018 തീയതി മുതൽ ഈ പദ്ധതി നിലവിൽ വന്നിട്ടുള്ളതാണ്.

4. തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാൻറായി 30,000/- രൂപ അനുവദിക്കുന്നു.

5. ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ കമ്മിറ്റി അംഗീകരിക്കുന്ന ഓരോ ജില്ലയിലേയും 10 പേർക്ക് വീതം ധനസഹായം അനുവദിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

7. https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

8. പൊതുജന പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കാവുന്നതാണ്.യൂസർ മാന്വൽ https://schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

അർഹത മാനദണ്ഡം

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകളാണ്

ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ

2. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ (വനിതാ കൂട്ടായ്മ കടുംബശ്രീ, വിധവാ സംഘം etc.) നടത്താവുന്നതാണ്. ഒരു ജില്ലയിൽ നിന്നും പരമാവധി 10 പേർക്ക് ധനസഹായം നൽകുന്നു.

3. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിത കൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം (BPL/മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന നൽകുന്നതാണ്).

5. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന നൽകുന്നതാണ്

6. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.

7. ആശ്വാസകിരണം പെൻഷൻ, വിധവ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

8. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർതലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല.

9. സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കുവാൻ പാടുള്ളതല്ല. 

10. മുൻവർഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകേണ്ടതാണ്.

അവസാന തീയതി  : 2024 ഒക്ടോബർ 01 

Official Website: http://wcd.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Notification


ഫോണ്‍: 0468 2966649.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Department of Women and Child Development Application Portal

Sahayahastham Scheme Kerala Poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal