PLUS ONE SCHOOL/COMBINATION TRANSFER 2024-25 RESULT PUBLISHED MALAYALAM
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറിനായുള്ള വേക്കൻസി അപേക്ഷ സമർപ്പണം 2024-25
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം അധികമായി അനുവദിച്ച 138 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിൽ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം 2024 ജൂലൈ 19 ന് ഉച്ചയ്ക്ക് 2 മണി നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 45,508 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 44,830 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്‌ഫർ അലോട്ട്മെൻറ് റിസൾട്ട് 2024 July 22 രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകത്തക്കവിധംഫലം പ്രസിദ്ധീകരിച്ചു.
ക്യാൻഡിഡേറ്റ് ലോഗിനിലെ "TRANSFER ALLOT RESULTS" എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിൻറൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെൻറ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. സ്‌കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് കാലതാമസം കൂടാതെ വിടുതൽ സർട്ടിഫിക്കറ്റും (സ്‌കൂൾ അഡ്‌മിൻ യൂസറിൽ ലഭ്യമാക്കിയിട്ടുള്ള "TC Generator(For Students Transferred to other school in School/Combination Transfer Allotment) എന്ന ലിങ്കിലൂടെ വിടുതൽ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യാവുന്നതാണ്.) സ്വഭാവ സർട്ടിഫിക്കറ്റും മറ്റു അസ്സൽ രേഖകളും നൽകി പുതിയ സ്കൂളിൽ പ്രവേശനത്തിന് ഹാജരാകാൻ ആവശ്യപ്പെടണം. സ്‌കൂളുകൾക്ക് ട്രാൻസ്ഫർ അലോട്ട്‌മെൻറ് ലിസ്റ്റും,ടൈ-റാങ്ക് റിപ്പോർട്ടും അഡ്‌മിൻ യൂസറിൽ ലഭ്യമാകുന്നതാണ്. ട്രാൻസ്‌ഹർ അലോട്ട്‌മെൻറ് അഡ്‌മിഷൻ 2024 ജൂലൈ 22 ന് രാവിലെ 10 മണിമുതൽ 2024 ജൂലൈ 23 ന് വൈകിട്ട് 4 മണിവരെ നടത്താവുന്നതാണ്.
ട്രാൻസ്‌ഹർ അലോട്ട്മെന്റ്റിലൂടെ അതത് ദിവസം തന്നെ "HITC" പ്രവേശനം നേടുന്ന വിദ്യാർത്ഥിവിവരങ്ങൾ "ADMISSION DETAILS ENTRY(TXFR)" എന്ന ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യേണ്ടതുമാകുന്നു സ്‌കൂൾ/കോമ്പിനേഷൻ മാറ്റം ലഭിച്ചവർ ഒടുക്കേണ്ടുന്ന ഫീസിനെ സംബന്ധിച്ച നിർദ്ദേശങ്ങൾ 1. നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽത്തന്നെ മറ്റൊരു കോമ്പിനേഷനിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ.പ്രസ്തുത കോമ്പിനേഷ മാറ്റത്തിന്റെ ഫലമായി അടക്കേണ്ടുന്ന അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും. 2. ഒരേ കോമ്പിനേഷനിൽത്തന്നെ സ്‌കൂൾ മാറ്റം ലഭിച്ചവർ നിലവിൽ നേടിയ കോമ്പിനേഷനിൽത്തന്നെ സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. ഇവർ കോഷൻ ഡെപ്പോസിറ്റ്,പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം. 3. പുതിയൊരു സ്കൂകൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം ലഭിച്ചവർ. കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്‌കുളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ,പുതിയ കോമ്പിനേഷന്റെ ഭാഗമായി ഒടുക്കേണ്ട അധിക ഫീസ്,കോഷൻ ഡെപ്പോസിറ്റ്,പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്. സ്‌കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ,ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിൻറെ രസീത് വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്. സ്‌കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ നിർബന്ധമായും തിരികെ നൽകേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്: School/Combination Transfer Allotment Result
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."