FYUGP 2024 - 25 : FIRST SUPPLEMENTARY ALLOTMENT RESULT PUBLISHED

FYUGP 2024 - 25 : FIRST SUPPLEMENTARY ALLOTMENT RESULT PUBLISHED MALAYALAM

calicut University degree admission 2024

FYUGP 2024 - 25 : ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു


2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്‌ഡഡ്‌ കോളേജുകളിലെ എയ്‌ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 31.07.2024 ന് വൈകുന്നേരം 3.00 മണിക്കളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം (പെർമനെൻ്റ) അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടക്കാത്തവർ ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. സ്റ്റുഡൻ്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത്. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികളെ രണ്ടാം സപ്ലിമെന്ററി അലോട്‌മെൻ്റിലേക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ, ടി വിദ്യാർത്ഥികൾ നിർബന്ധമായും 31.07.2024-ന് വൈകുന്നേരം 3.00 മണിക്കുളളിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. സ്റ്റുഡൻ്റ് ലോഗിനിൽ Higher option cancellation എന്ന മെനുവിലൂടെയാണ് ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യേണ്ടത്. റഡ് ചെയ്ത ഹയർ ഓപ്ഷനുകൾ പ്രസ്തുത മെനുവിൽ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അതത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്നപക്ഷം ടി ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്റ് നൽകുന്നതുമല്ല. നഷ്ടപ്പെടുന്നതും യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു 2024-2025 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ മൂന്നാം അല്ലോട്മെന്റ്റിനെ തുടർന്ന് കോളേജ്-പ്രോഗ്രാം ഓപ്‌ഷനുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തിരുത്തുന്നതിനായി 15.07.2024 മുതൽ 18.07.2024, 5.00 PM വരെ വിദ്യാർത്ഥികൾക്ക് സർവ്വകലാശാല എഡിറ്റിങ് സൗകര്യം അനുവദിച്ചിരുന്നു. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുകയാണെങ്കിൽ അപേക്ഷ പൂർത്തീകരിക്കേണ്ടതും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതും അതത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്. എഡിറ്റിംങ് സൗകര്യം ഉപയോഗിച്ച വിദ്യാർത്ഥികളെ, എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം സപ്ലിമെന്ററി അല്ലോട്‌മെന്റുകൾക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുകയുള്ളൂ എന്ന് സർവ്വകലാശാല നിർദേശം നല്കിയിട്ടുള്ളതാണ്. നിരവധി വിദ്യാർഥികൾ എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാൽ അപേക്ഷ പൂർത്തീകരിക്കാത്തതുമായ സാഹചര്യത്തിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക് അപേക്ഷ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യം 22.07.2024 മുതൽ 23.07.2024 വരെ സ്റ്റുഡന്റ്റ് ലോഗിനിൽ ലഭ്യമാക്കിയിരുന്നു. പ്രസ്തുത വിവരം പത്രക്കുറിപ്പ് മുഖേനയും വ്യക്തിഗത SMS മുഖാന്തിരവും വിദ്യാർത്ഥികളെ അറിയിച്ചിട്ടുള്ളതാണ്. ആയതിനാൽ എഡിറ്റിങ് സൗകര്യം ഉപയോഗിച്ച് അപേക്ഷ പൂർത്തീകരിക്കാത്ത വിദ്യാർത്ഥികൾ സപ്ലിമെന്ററി അലോട്‌മെന്റുകളിലോ റാങ്ക് ലിസ്റ്റുകളിലോ ഉൾപ്പെടുന്നതായിരിക്കില്ല. ടി വിദ്യാർത്ഥികൾക്ക് 07.08.2024 ന് ശേഷം ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കാവുന്നതാണ്.


Official Website: https://admission.uoc.ac.in


കൂടുതൽ വിവരങ്ങൾക്ക്: FYUGP 2024 - 25 : First Supplementary Allotment


ഫോൺ : 0494 2660600, 2407016, 2407017.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University FYUGP 2024 - 25 Portal

FYUGP Supplementary Allotment Poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal