KERALA PSC NOTIFICATION FOR 179 POSTS

KERALA PSC NOTIFICATION FOR 179 POSTS

Kerala PSC Notification Poster

LP-UP അധ്യാപകര്‍, എസ്.ഐ, കോണ്‍സ്റ്റബിള്‍, LSG സെക്രട്ടറി; 179 തസ്തികകളില്‍ PSC വിജ്ഞാപനം

എല്‍.പി, യു.പി അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്.ഐ, പോലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പി.എസ്.സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍, ഓഫീസര്‍,എല്‍.ഡി ടൈപ്പിസ്റ്റ് (വാട്ടര്‍ അതോറിറ്റി), ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍വേയര്‍ തുടങ്ങി 179 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം.

ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in. വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ User Id-യും Pass word-ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി - ജനുവരി 31 രാത്രി 12 മണി വരെ

കാറ്റഗറി നമ്പര്‍: 707/2023- യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)

ശമ്പളം: 35,600 - 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-40
യോഗ്യതകള്‍

കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.
കേരള സര്‍ക്കാര്‍ പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടി.ടി.സി പരീക്ഷ വിജയിച്ചിരിക്കണം.അല്ലെങ്കില്‍കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.
കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

കാറ്റഗറി നമ്പര്‍: 709/2023-എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)

ശമ്പളം: 35,600 - 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-40

കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.
കേരള സര്‍ക്കാര്‍ പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടി.ടി.സി. പരീക്ഷ വിജയിച്ചിരിക്കണം.
കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
കാറ്റഗറി നമ്പര്‍: 593/2023 -പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)(ആംഡ് പോലീസ് ബറ്റാലിയന്‍)
ശമ്പളം: 31,100-66,800 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം

കാറ്റഗറി നമ്പര്‍: 571/2023- സെക്രട്ടറി, തദ്ദേശ- സ്വയംഭരണസ്ഥാപനങ്ങള്‍

തദ്ദേശ സ്വയംഭരണ (ഇ.ആര്‍.എ) വകുപ്പ്
ശമ്പളം: 51,400 - 1,10,300 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി:18-36
യോഗ്യത :അംഗീകൃത സര്‍വകലാശാലകളില്‍നിന്നോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ ഉള്ള ബിരുദം

കാറ്റഗറി നമ്പര്‍:-572/2023 - സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി).വനിതകള്‍ക്കും അപേക്ഷിക്കാം.
ശമ്പളം: 45,600- 95,600 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം

കാറ്റഗറി നമ്പര്‍: 575/2023 & 576/2023-ആംഡ് പോലീസ്, സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി),പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍)
ശമ്പളം: 45,600- 95,600 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
നിയമനരീതി: നേരിട്ടുള്ള നിയമനം

കാറ്റഗറി നമ്പര്‍: 587/2023-ഓഫീസ് അറ്റന്‍ഡന്റ്
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്
ശമ്പള നിരക്ക്: 23,000- 50,200 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യതകള്‍:എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 584/2023-വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വനിതാ പോലീസ് ബറ്റാലിയന്‍) കേരള പോലീസ്
ശമ്പളം: 31,100 - 66,800 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-26
യോഗ്യതകള്‍: (എ) വിദ്യാഭ്യാസ യോഗ്യത:ഹയര്‍സെക്കന്‍ഡറി (പ്ലസ്ടു) പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം

കാറ്റഗറി നമ്പര്‍: 593/2023-പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)(ആംഡ് പോലീസ് ബറ്റാലിയന്‍)
ശമ്പളം: 31,100-66,800 രൂപ
വിദ്യാഭ്യാസയോഗ്യത: ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യം.

ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഇ.ആര്‍.എ.) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍).
2. പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി).
3. പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി).
4. കേരള പോലീസില്‍ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വുമണ്‍ പോലീസ് ബറ്റാലിയന്‍).
5. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ /ഗവ.സ്രെകട്ടേറിയേറ്റ്/ ഓഡിറ്റ് വകുപ്പ്; കേരള ലെജിസ്ലേച്ചര്‍ സ്വെകട്ടേറിയേറ്റ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ്.
6. സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2.
7. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പഞ്ചകര്‍മ്മ.
8. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആന്‍ഡ് നെക്ക് (ഇ.എന്‍.ടി.
9. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീപ്രൊഡക്ടീവ് മെഡിസിന്‍.
10. പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്.
11. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റീസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്ട്രി).
12. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നീഷ്യന്‍ (ഫാര്‍മസി).
13. കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍).
14. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സെറോളജിക്കല്‍ അസിസ്റ്റന്റ്.
15. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്).
16. ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2.
17. കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്‍മാര്‍ ao).
18. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പഞ്ചകര്‍മ്മ അസിസ്റ്റന്റ്.
19. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
1. കേരള പോലീസില്‍ വിവിധ ബറ്റാലിയനുകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍).
2, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
3, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം).
4. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം മുഖേന).
5, ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (തമിഴ് മീഡിയം).
6. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
7, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2.
8, വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൌള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍ / സ്റ്റോര്‍ കീപ്പര്‍ എസ്യൂമറേറ്റര്‍.
9, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).
10. തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍?) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
11. വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ദ്രേസര്‍.
12, തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 'ആയ'

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടിച്ചര്‍ (ജുനിയര്‍) ഫിസിക്‌സ് (പട്ടികവര്‍ഗ്ഗം).

എന്‍.സി.എ. റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
1. തുറമുഖ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്ങ്) വകുപ്പില്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വ്വേയര്‍ (പട്ടികജാതി).
2, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം).
3, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, (പട്ടികജാതി, പട്ടികവര്‍ഗ്ഗം).
4. അച്ചടി (ഗവണ്‍മെന്റ് പ്രസ്സുകള്‍) വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (ധീവര).

എന്‍.സി.എ. റിക്രൂട്ട്മെന്റ് - ജില്ലാതലം
1. കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മീഡിയം) (മുസ്ലീം).
2, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (ധീവര).
3, തൃശുര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്.സി.സി.സി.). 4. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടിച്ചര്‍ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).
5. വിവിധ ജില്ലകളില്‍ ആര്യോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജുനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (മുസ്ലീം, എസ്.ഐ.യു.സി.നാടാര്‍, ഹിന്ദുനാടാര്‍, ധീവര, വിശ്വകര്‍മ്മ, എസ്.സി.സി.സി.).
6. വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്മ/പൌശ്രടി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍, എന്യൂമറേറ്റര്‍ (ധീവര, ഹിന്ദുനാടാര്‍).
7, കൊല്ലം ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കുക്ക് (ധീവര, എല്‍.സി. /എ.ഐ.. മുസ്ലീം),
6, മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ' ആയ് (ധീവര).


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജനുവരി 31

Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: PDF


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


psc poster malayalam

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal