KERALA PSC LP/UP SCHOOL TEACHER RECRUITMENT MALAYALAM
കേരള PSC LP/UP സ്കൂൾ ടീച്ചര്‍ റിക്രൂട്ട്‌മെന്റ് 2023
കേരള പിഎസ്‌സി എൽപി/യുപി സ്കൂൾ ടീച്ചര്‍ റിക്രൂട്ട്‌മെന്റ് 2023: കേരള പിഎസ്‌സി എൽപി/യുപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ, കെപിഎസ്‌സി ഔദ്യോഗിക വിജ്ഞാപനം
LP UP സ്കൂള്‍ ടീച്ചര്‍ നോട്ടിഫിക്കേഷന്‍ 2024 കേരള വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ L.P School Teacher (Malayalam Medium), U.P School Teacher (Malayalam Medium) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ സ്കൂളുകളില്‍ L.P School Teacher , U.P School Teacher പോസ്റ്റുകളിലായി മൊത്തം 5500+ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം..
കാറ്റഗറി നമ്പര്‍: 707/2023- യു.പി. സ്‌കൂള്‍ ടീച്ചര്‍
ശമ്പളം: 35,600 - 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-40
യോഗ്യതകള്‍
കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.
കേരള സര്‍ക്കാര്‍
പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടി.ടി.സി പരീക്ഷ വിജയിച്ചിരിക്കണം.അല്ലെങ്കില്‍കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.
കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
കാറ്റഗറി നമ്പര്‍: 709/2023-എല്‍.പി. സ്‌കൂള്‍ ടീച്ചര്‍
ശമ്പളം: 35,600 - 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-40
യോഗ്യതകള്‍:
കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.
കേരള സര്‍ക്കാര്‍ പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടി.ടി.സി. പരീക്ഷ വിജയിച്ചിരിക്കണം.
കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജനുവരി 31
CATEGORY NUMBER: 709/2023 (LPSA) 707/2023 (UPSA)
Official Website: https://www.keralapsc.gov.in
കൂടുതൽ വിവരങ്ങൾക്ക്: UPSA NOTIFICATION MALAYALAM PDF LPSA NOTIFICATION MALAYALAM PDF
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ.
{getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ
{getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."