PM VISHWAKARMA YOJANA MALAYALAM

PRADHAN MANTRI VISHWAKARMA YOJANA (PMVKS) MALAYALAM


Pradhan Mantri Vishwakarma Yojana kerala

പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന

     പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലക്കാർക്കും അപേക്ഷ നൽകാം. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്കായി വിശ്വകര്‍മ്മ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും.

പുതിയ പദ്ധതിക്ക് കീഴിൽ, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് “വിശ്വകർമ” എന്ന് വിളിക്കപ്പെടുന്ന കരകൗശല വിദഗ്ധർക്ക് കോമൺ സർവീസസ് സെന്ററുകൾ വഴി യാതൊരു ചെലവും കൂടാതെ രജിസ്റ്റർ ചെയ്യാനാകും. അടിസ്ഥാനപരവും നൂതനവുമായ പരിശീലനത്തിലൂടെ നൈപുണ്യ വർദ്ധനയ്ക്കുള്ള അവസരങ്ങൾക്കൊപ്പം പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും.

കൂടാതെ, സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിന് അർഹതയുണ്ട്, ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. രണ്ടാം ഗഡുവായി പലിശ ഇളവോടെ 2 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ശതമാനമായിരിക്കും വായ്പയുടെ പലിശനിരക്ക്. കൂടാതെ, കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല-വ്യാപാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മറ്റുമായുള്ള ഡിജിറ്റൽ ഇടപാടുകൾക്കും വിപണനത്തിനും പ്രോത്സാഹനം നൽകും.

യോഗ്യത

ഇന്ത്യൻ പൌരനായിരിക്കണം. കരകൗശല വിദഗ്ധനായിരിക്കണം 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം മുദ്രാ വായ്പ, പിഎംഇജിപി, പിഎം എസ്.വി.എ നിധി എന്നീ പദ്ധതികളുടെ ഗുണഭോക്താവ് ആയിരിക്കരുത്

പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളവർ

മത്സ്യബന്ധനവല നിർമിക്കുന്നവർ തയ്യൽക്കാർ ബാർബർ പാവയും കളിപ്പാട്ടവും നിർമിക്കുന്നവർ കയർ, ചവിട്ടി, വട്ടി-കുട്ട നിർമാതാക്കൾ, ചൂല് നിർമാതാക്കൾ കൽപ്പണിക്കാർ പാദരക്ഷനിർമിക്കുന്നവർ ശിൽപം-പ്രതിമ നിർമിക്കുന്നവർ കൺപാത്രനിർമാതാക്കൾ സ്വർണപ്പണിക്കാർ പൂട്ട് നിർമാതാക്കൾ മരപ്പണിക്കാർ ചുറ്റികയും പണിയായുധങ്ങളും നിർമിക്കുന്നവർ

ആവശ്യമായ രേഖകൾ

ആധാർ കാർഡ് വോട്ടർ ഐഡന്റിറ്റി കാർഡ് തൊഴിലിന്റെ തെളിവ് മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

എങ്ങനെ അപേക്ഷിക്കാം

2023 സെപ്റ്റംബർ 17 മുതൽ PM വിശ്വകർമ യോജന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

OTP ഓതന്റിക്കേഷൻ വഴി മൊബൈൽ നമ്പറും ആധാർ കാർഡും പരിശോധിക്കുക.

പേര്, വിലാസം, വ്യാപാര സംബന്ധിയായ വിവരങ്ങൾ എന്നിവയുൾപ്പെടെ വിശദാംശങ്ങൾ സഹിതം പിഎം വിശ്വകർമ യോജന രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.

രജിസ്ട്രേഷൻ ഫോം സമർപ്പിക്കുക.

  • ഭാവി റഫറൻസിനായി PM വിശ്വകർമ ഡിജിറ്റൽ ഐഡിയും സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യുക.
  • വിവിധ സ്കീം ഘടകങ്ങൾക്കായി അപേക്ഷിക്കാൻ പിഎം വിശ്വകർമ യോജന പോർട്ടലിൽ ലോഗിൻ ചെയ്യുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • പരിഗണനയ്ക്കായി അപേക്ഷാ ഫോം സമർപ്പിക്കുക.
  • ലഭിച്ച അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിക്കും.
  • വാണിജ്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ പിഎം വിശ്വകർമ യോജനയ്ക്ക് കീഴിലുള്ള ഈടില്ലാത്ത വായ്പ വിതരണം ചെയ്യും

കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും അവരുടെ അടുത്തുള്ള സിഎസ്‌സി സെന്ററിൽ പ്രധാനമന്ത്രി വിശ്വകർമ യോജനയ്‌ക്കായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും കഴിയും. രജിസ്ട്രേഷനായി പിഎം വിശ്വകർമ യോജന മൊബൈൽ ആപ്പ് സർക്കാർ അവതരിപ്പിക്കും.

പദ്ധതിയുടെ പ്രയോജനങ്ങൾ

ആദ്യ ഘട്ടത്തിൽ 5% പലിശ നിരക്കിൽ 1,00,000/-. രൂപ വരെ വായ്പ. രണ്ടാം ഘട്ടത്തിൽ 5% പലിശ നിരക്കിൽ 2,00,000/- രൂപ വരെ വായ്പ.

നൈപുണ്യ പരിശീലനം നൽകും. പരിശീലന കാലയളവിൽ പ്രതിദിനം 500/-. രൂപ സ്‌റ്റൈപ്പൻഡ് നൽകും. അഡ്വാൻസ് ടൂൾ കിറ്റ് വാങ്ങാൻ 15,000/- നൽകും. രജിസ്റ്റർ ചെയ്യുന്നവർക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ലഭ്യമാക്കും. ആദ്യ ഘട്ട വായ്പ കാലാവധി: 18 മാസവും രണ്ടാം ഘട്ട വായ്പാ കാലാവധി: 30 മാസമായിരിക്കും.

പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം വിശ്വകര്‍മ്മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി അംഗീകാരം നല്‍കി.. 

തങ്ങളുടെ കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൈ തൊഴിലാളികളുടെയും കരകൗശല തൊഴിലാളികളുടെയും ഗുരു-ശിഷ്യ പാരമ്പര്യം അല്ലെങ്കില്‍ കുടുംബാധിഷ്ഠിത പരമ്പരാഗത വൈദഗ്ധ്യം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.. 

● പി.എം വിശ്വകര്‍മ്മ പദ്ധതിക്ക് കീഴില്‍, കൈ തൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും പി.എം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ (ഐ.ഡി) കാര്‍ഡ് എന്നിവ ലഭ്യമാക്കും..

● ആദ്യ ഗഡുവായി 5% പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെയും, രണ്ടാം ഗഡുവായി 2 ലക്ഷം രൂപവരെയും വായ്പ ലഭ്യമാക്കും.. അതിനു പുറമെ വൈദഗ്ധ്യം കാലാനുസൃതമാക്കല്‍ (സ്‌കില്‍ അപ്ഗ്രഡേഷന്‍), ടൂള്‍കിറ്റ് ഇന്‍സെന്റീവ് (പണിയാധുങ്ങള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനം), ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനം, വിപണന പിന്തുണ എന്നിവയും ഈ പദ്ധതി നല്‍കും..

● പ്രധാനമന്ത്രി വിശ്വകര്‍മ്മയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍...

(1) ആശാരി 

(2) വള്ളം നിര്‍മ്മാണം ; 

(3) കവചനിര്‍മ്മാണം ; 

(4) കൊല്ലന്‍ ; 

(5) ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം; 

(6) താഴ് നിര്‍മ്മാണം ; 

(7) സ്വര്‍ണ്ണപണി (സോണാര്‍); 

(8) കുശവര്‍ ; 

(9) ശില്‍പികൾ , കല്ല് കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍; 

(10) ചെരുപ്പുപണിക്കാര്‍ / പാദരക്ഷ കൈതൊഴിലാളികള്‍; 

(11) കല്ലാശാരി ; 

(12) കൊട്ട/പായ/ചൂല് നിര്‍മ്മാണം/കയര്‍ നെയ്ത്ത്; 

(13) പാവ-കളിപ്പാട്ട നിര്‍മ്മാണം (പരമ്പരാഗതം); 

(14) ക്ഷുരകൻ ; 

(15) മാല നിര്‍മ്മിക്കുന്നവർ ; 

(16) അലക്കുകാര്‍ ; 

(17) തയ്യല്‍ക്കാര്‍ ; 

(18) മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവർ

 സ്കീമിനായി എങ്ങിനെ അപേക്ഷിക്കാം:-

● ആദ്യം ഒരു യൂസർ ഐഡിയും പാസ്‌വേഡും സൃഷ്‌ടിച്ച് വെബ്‌ സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്.. ഇതിനായി ഒരു ഐഡിയും പാസ്‌വേഡും ആവശ്യമാണ്.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ:-

● ആധാർ കാർഡ്

● തിരിച്ചറിയല് രേഖ

● താമസ രേഖ

● ജാതി സർട്ടിഫിക്കറ്റ്

● ബാങ്ക് പാസ്ബുക്കും ബാങ്ക് വിവരങ്ങളും

 ● വരുമാന സർട്ടിഫിക്കറ്റ്

 ● മൊബൈൽ നമ്പർ

 ● പാസ്പോർട്ട് സൈസ് ഫോട്ടോ

Official Website: https://pmvishwakarma.gov.in/


കൂടുതൽ വിവരങ്ങൾക്ക്: How To Register

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


PM Vishwakarma Registration poster malayalam


pm vishwakarma csc malayalam poster


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal