APPLICATIONS ARE INVITED FOR KMTWWFB SCHOLARSHIPS

APPLICATIONS ARE INVITED FOR KMTWWFB SCHOLARSHIPS

kmtwwfb scholarship kerala

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 കേരള മോട്ടോർ തൊഴിലാളി  ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികൾക്കായുളള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുളള അപേക്ഷ ഡിസംബർ 31 വരെ നൽകാം. ഫോൺ: 0481 2585510

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം അതാത് ജില്ലാ ഓഫീസുകളിലും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ https://kmtwwfb.org/ എന്ന വെബ്സൈറ്റിലും ലഭിക്കും. ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ സംസ്ഥാന ദേശീയ തലത്തിൽ കലാകായിക അക്കാദമിക് രം​ഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ അവാർഡിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 31 നകം സമർപ്പിക്കണം. ഫോൺ: 0471-2475773

നിർദ്ദേശങ്ങൾ

  • 1985 ലെ കേരളമോട്ടോർ തൊഴിലാളി ക്ഷേമനിധി പ്രകാരം അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ ഈ സ്കോളർഷിപ്പിന് അർഹരാണ്.
  • ജില്ലാതലത്തിലുള്ള മെരിറ്റ് ആയിരിക്കും സ്കോളർഷിപ്പിന് കണക്കാക്കുന്നതിനുള്ള മാനദണ്ഡം.
  • കേരളത്തിലെ സർവ്വകലാശാലകളും അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങളും റഗുലർ ഫുൾ ടൈം കോഴ്സുകൾക്കുമാത്രമേ കോളർഷിപ്പ് അനുവദിക്കുകയുള്ളൂ.
  • ഒരു തൊഴിലാളി ജോലിയിൽ നിന്ന് പെൻഷൻ പറ്റി പിരിയുകയോ റീഫണ്ടിന് അപേക്ഷ നൽകുകയോ ചെയ്തു കഴിഞ്ഞാൽ ആ തൊഴിലാളിയെ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അംഗമായി കണക്കാക്കുന്നതല്ല.
  • ഓരോ കോഴ്സിന്റെയും പ്രവേശനത്തിനുള്ള ക്വാളിഫൈയിംഗ് പരീക്ഷയ്ക്കു ലഭിച്ച മാർക്കായിരിക്കും (50%) സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡം.
  • സ്കോളർഷിപ്പിനുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിയ്ക്കുള്ളിൽ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. താമസിച്ചു സമർപ്പിക്കുന്ന അപേക്ഷകൾ സീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

സ്കോളർഷിപ്പ് തുക

Official Website : https://kmtwwfb.org/ 

കൂടുതൽ വിവരങ്ങൾക്ക് : KMTWWFB Scholarship Application

അപേക്ഷാഫോം : KMTWWFB Scholarship Application Form
ഫോൺ - 0484 2401632

പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


KMTWWFB Scholarships Malayalam poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal