PM STREET VENDOR ATMANIRBHAR NIDHI PM SVANIDHI SCHEME MALAYALAM

PM STREET VENDOR ATMANIRBHAR NIDHI PM SVANIDHI SCHEME MALAYALAM

Pm Svanidhi malayalam

PM SVANidhi scheme: പ്രധാനമന്ത്രി സ്വനിധി പദ്ധതി; വഴിയോര കച്ചവടക്കാര്‍ക്ക് ഒരു കൈത്താങ്ങ്

PM SVANidhi scheme: ചെറുകിട കച്ചവടക്കാര്‍ക്ക് 50,000 രൂപ വരെ ഈടില്ലാത്ത വായ്പ ലഭ്യമാക്കി നരേന്ദ്രമോദി സര്‍ക്കാര്‍.

Business loan without gaurantee: വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ (PM Narendra Modi) വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി പദ്ധതി). ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നതാണ് ഈ പദ്ധതി. കൊറോണ കാലത്ത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ സ്തംഭിച്ചു. പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാര്‍ക്ക് കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. വഴിയോര കച്ചവടക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ കച്ചവടം കുറയ്‌ക്കേണ്ടി വരികയോ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാരണം അവരുടെ ബിസിനസ് തകര്‍ന്നു. തുടര്‍ന്നാണ് ഇത്തരക്കാരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതി തുടങ്ങിയത്.

ഈ പദ്ധതി പ്രകാരം തൊഴില്‍ ആരംഭിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ യാതൊരു ഈടുമില്ലാതെ വായ്പ നല്‍കുന്നു. കൊവിഡ് കാലത്ത് വലിയ നഷ്ടം നേരിട്ട വഴിയോരക്കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാര്‍ക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ചെയ്യുക. ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ ഇവരുടെ വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിന് 10,000 രൂപ വരെയുള്ള പ്രവര്‍ത്തന മൂലധന വായ്പകള്‍ സുഗമമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

സബ്‌സിഡി ലഭിക്കും

പിഎം സ്വനിധി പദ്ധതി പ്രകാരം, വഴിയോര കച്ചവടക്കാര്‍ക്ക് അവരുടെ ജോലി വീണ്ടും ആരംഭിക്കുന്നതിന് സര്‍ക്കാര്‍ 10,000 രൂപ വായ്പ നല്‍കുന്നു. വായ്പയ്ക്ക് സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നുണ്ട് എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വായ്പ തിരിച്ചടച്ചാല്‍, രണ്ടാം തവണയും ഇരട്ടി തുക വായ്പയായി എടുക്കാം.

ഗ്യാരന്റി ഇല്ലാതെ വായ്പ

പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരാള്‍ ആദ്യമായി 10,000 രൂപ വായ്പ എടുത്തെന്നും അത് കൃത്യസമയത്ത് തിരിച്ചടച്ചുവെന്നും കരുതുക. അത്തരമൊരു സാഹചര്യത്തില്‍ രണ്ടാം തവണയും ഈ പദ്ധതി പ്രകാരം 20,000 രൂപ വായ്പയെടുക്കാം. അതുപോലെ, മൂന്നാം തവണയും അയാള്‍ക്ക് 50,000 രൂപ വായ്പയ്ക്ക് അര്‍ഹതയുണ്ട്. ഈ സ്‌കീമിന് കീഴില്‍ വായ്പയെടുക്കാന്‍ യാതൊരു ഗ്യാരണ്ടിയും നല്‍കേണ്ടതില്ല എന്നതാണ് പ്രത്യേകത. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍, ലോണ്‍ തുക മൂന്ന് തവണയായി നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.

വായ്പ തിരിച്ചടവ് കാലാവധി

പിഎം സ്വനിധി യോജനയ്ക്ക് കീഴില്‍ എടുത്ത വായ്പ തുക ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാം. എല്ലാ മാസവും നിങ്ങള്‍ക്ക് വായ്പ തുക തവണകളായി തിരിച്ചടയ്ക്കാം. പിഎം സ്വനിധി സ്‌കീം പ്രയോജനപ്പെടുത്തുന്നതിന്, അപേക്ഷകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

അപേക്ഷിക്കേണ്ടവിധം?

ഈ സ്‌കീമിന് കീഴില്‍, ഏത് സര്‍ക്കാര്‍ ബാങ്കിലും വായ്പയ്ക്ക് അപേക്ഷിക്കാം. 

ഒരു സര്‍ക്കാര്‍ ബാങ്കില്‍ പിഎം സ്വനിധി യോജനയുടെ ഫോം പൂരിപ്പിക്കുക. 

ഫോമിനൊപ്പം നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി അറ്റാച്ചുചെയ്യണം. ഇതിനുശേഷം, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, വായ്പയുടെ ആദ്യ ഗഡു നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 

വഴിയോരക്കച്ചവടക്കാര്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ ബജറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Official Website: https://pmsvanidhi.mohua.gov.in/

കൂടുതൽ വിവരങ്ങൾക്ക്:  LINK  PDF


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CSC LOGIN LINK
 

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal