PM KISAN SAMMAN NIDHI 15TH INSTALLMENT UPDATE MALAYALAM
പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി 2023 സെപ്തംബർ 30 ന് മുൻപായി പദ്ധതി ഗുണഭോക്താക്കൾ താഴെ പറയുന്നവ പൂർത്തികരിക്കുക
പി.എം കിസാൻ സമ്മാന നിധി പദ്ധതി; ആനുകൂല്യം തുടർന്ന് ലഭിക്കാൻ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
പി.എം കിസാൻ സമ്മാന നിധി പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കാൻ ഗുണഭോക്താക്കൾ ബന്ധപ്പെട്ട വിവരങ്ങൾ സെപ്റ്റംബർ 30 നകം ഓൺലൈനായി പൂർത്തീകരിക്കണമെന്ന് ജില്ലാ കൃഷി ഓഫീസർ അറിയിച്ചു.
കൃഷിഭവൻ നൽകിയിട്ടുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ അക്ഷയ, സി എസ് സി, ജനസേവന കേന്ദ്രങ്ങൾ എന്നിവ മുഖേന കെ.വൈ.സി പൂർത്തീകരിക്കണം. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാം. ഇതുവരെ ഓൺലൈൻതല വിവരം നൽകാൻ കഴിയാത്തവർ ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. സമയപരിതിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് കാർഷിക വിവരസങ്കേതം ടോൾഫ്രീ നമ്പർ 1800 425 1661, പി എം കിസാൻ സംസ്ഥാന ഹെൽത്ത് ഡെസ്ക് നമ്പർ 0471 - 2964022, 2304022 എന്ന നമ്പറുകളിലോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം
പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് ഉപയോഗിച്ച്ല്‍ www.pmkisan.gov.in അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും ഇതുവരെ വാങ്ങിയ തുക തിരിച്ചു പിടിക്കും ടോള്‍ ഫ്രീ 18001801551. ഫോണ്‍ 0471 2964022, 2304022.
പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംങ്, ഇ കെ വൈ സി ഭൂരേഖകള്‍ അപ്ലോഡ് ചെയ്യുക എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30 നകം താഴെപ്പറയുന്നവ പൂര്‍ത്തീകരിക്കണം.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി കൃഷിഭവന്‍ നിര്‍ദേശിക്കുന്ന പോസ്റ്റ് ഓഫീസിലെത്തി സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. അക്ഷയ സി എസ് സി ജനസേവന കേന്ദ്രങ്ങള്‍ മുഖേന ഇ കെ വൈ സി പൂര്‍ത്തീകരിക്കണം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പി എം കിസാന്‍ ജി ഒ ഐ എന്ന ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കള്‍ക്ക് നേരിട്ടും ഈ കെ വൈ സി പൂര്‍ത്തീകരിക്കാം.
ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018-19ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് സമര്‍പ്പിച്ച് പി എം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ആധാര്‍ സീഡിങ് ഇ കെ വൈ സി ഭൂരേഖകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.
പിഎം കിസാൻ പദ്ധതിയുടെ പതിനഞ്ചാം ഗഡുവിനായി കാത്തിരിക്കുന്ന ഇന്ത്യൻ കർഷകർക്ക് 2023 ഒക്ടോബറിൽ അത് പ്രതീക്ഷിക്കാം. പിഎം കിസാൻ സ്റ്റാറ്റസ് 2023, ഗുണഭോക്തൃ പട്ടിക എന്നിവ ഓൺലൈനായി പരിശോധിക്കാൻ https://pmkisan.gov.in/ സന്ദർശിക്കുക.
പി.എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനായി നടപടികൾ ആനൂകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം.
ഇ.കെ.വൈ.സി നടപടികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത് അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്. റവന്യൂ വകുപ്പിന്റെ ReLIS പോർട്ടലിൽ പി.എം കിസാൻ ഗുണഭോക്താക്കൾ അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. ആനൂകൂല്യം തുടർന്നും ലഭ്യമാകുന്നതിനായി എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ ഓൺലൈൻ വഴി ചേർക്കണം.
പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി 2023 സെപ്തംബർ 30 ന് മുൻപായി പദ്ധതി ഗുണഭോക്താക്കൾ താഴെ പറയുന്നവ പൂർത്തികരിക്കുക
AADHAAR SEEDING
- ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത് അക്കൗണ്ടുകൾ ആരംഭിക്കാം.
- എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് കെ.വൈ.സി പൂർത്തിയാക്കണം. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, മറ്റ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയോ ചെയ്യണം.
E -KYC അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക്: Link
LAND SEEDING
- റവന്യൂ വകുപ്പിന്റെ ReLIS പോർട്ടലിലുള്ള പി.എം കിസ്സാൻ ഗുണഭോക്താക്കൾ അവരവരടെസ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ അക്ഷയ/പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം. റിലീസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ 2018-2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ സഹിതം നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി.എം കിസ്സാൻ പോർട്ടലിൽ സമർപ്പിക്കാം.
ഭൂരേഖകൾ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: Link
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."