NEW AKSHAYA KENDRA STARTING PALAKKAD DISTRICT APPLICATIONS MALAYALAM
പാലക്കാട് ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പാലക്കാട് ജില്ലയില്‍ 40 ലൊക്കേഷനുകളില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 23.08.2023 തീയതി 07.09.2023 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രീഡിഗ്രി/പ്ലസ്‌ടു/തതുല്യ അടിസ്ഥാന യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ആയിരിക്കണം. പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.
താല്പര്യമുളളവര്‍ “THE DIRECTOR, AKSHAYA” എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750/- രൂപയുടെ ഡി.ഡി സഹിതം 2023 സെപ്തംബര്‍ 7ാം തീയതിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്(പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിയ്ക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം) എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ടി അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.
അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍, പകര്‍പ്പ്, ഡി. ഡി., ഡി. ഡിയുടെ പകര്‍പ്പ് എന്നിവ സഹിതം 2023 സെപ്തംബര്‍ 13 ന് 5 മണിക്ക് മുന്‍പ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് , 12/943 (8), നൈനാന്‍സ് കോംപ്ലക്സ്, മേട്ടുപാളയം സ്ട്രീറ്റ്, പാലക്കാട് 678001 എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും 04912544188, 04912547820 എന്ന ഓഫീസ് നമ്പറിലും ലഭ്യമാണ്
ഒഴിവുളള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പുളിങ്കൂട്ടം (കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്), ചിതലി പാലം (കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്), മീനാക്ഷിപുരം (പെരുമാട്ടി ഗ്രാമപഞ്ചായത്ത്), പുതുശ്ശേരി (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), കൃഷ്ണ റോഡ് (പിരായിരി ഗ്രാമപഞ്ചായത്ത്), പാലക്കാട് ബ്ലോക്ക് ഓഫീസ് , കല്ലേക്കാട് (പിരായിരി ഗ്രാമപഞ്ചായത്ത്), ഷോളയൂര്‍ (ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്), പുല്ലിശ്ശേരി വായനശാല (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), കിളിരാനി (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), വേലിക്കാട് (മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്), കുപ്പോത്ത് മുക്കിലപീടിക (വിളയൂര്‍ ഗ്രാമപഞ്ചായത്ത്), വാഴമ്പുറം (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), കണിയമംഗലം (കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്), പയ്യല്ലൂര്‍ ജംക്ഷന്‍ (കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്), തില്ലങ്കാട് (തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്), കര്‍ക്കിടാംകുന്ന് പുളിക്കല്‍ (അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്), മണിയമ്പാറ (പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്), കൊടക്കാട് സെന്റര്‍ (കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്), കല്ലമ്പാട്ട് (മേലാര്‍കോട് ഗ്രാമപഞ്ചായത്ത്), ഗണപതിപ്പാറ മണ്ണാത്തിക്കുളം (അനങ്ങനടി ഗ്രാമപഞ്ചായത്ത്), മരുതൂര്‍ (ഓങ്ങല്ലര്‍ ഗ്രാമപഞ്ചായത്ത്), വിളത്തൂര്‍ (തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്), വര്‍മ്മന്‍കോട് (കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്), കുളക്കാട്ടുകുറിശ്ശി (ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്), വാളയാര്‍ (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), ആനിക്കോട് (മാത്തൂര്‍ ഗ്രാമപഞ്ചായത്ത്), മന്നമ്പുള്ളി (മാത്തൂര്‍ ഗ്രാമപഞ്ചായത്ത്), വേലന്താവളം (വടകരപ്പതി ഗ്രാമപഞ്ചായത്ത്), കമ്പിളിചുങ്കം (നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്), എടുപ്പുകുളം (എലപ്പുള്ളി ഗ്രാമപഞ്ചായത്ത്), മൂച്ചംകുണ്ട് (മുതലമട ഗ്രാമപഞ്ചായത്ത്), പള്ളം (മുതലമട ഗ്രാമപഞ്ചായത്ത്), കാക്കയൂര്‍ (കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത്), പുതുപ്പള്ളി തെരുവ് (പാലക്കാട് മുനിസിപ്പാലിറ്റി), ചിന്താമണി (ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി), കോണിക്കഴി (കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്), കുറ്റിക്കോട് (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി), തൂത (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി), പുത്തനാല്‍ക്കല്‍ അമ്പല പരിസരം (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി), ഒറ്റപ്പാലം ടൗണ്‍ (ഒറ്റപ്പാലം മുനിസിപ്പാലിറ്റി) എന്നീ ലൊക്കേഷനുകളിലാണ് അക്ഷയ കേന്ദ്രം ആരംഭിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.
HOW TO START AKSHAYA KENDRA IN KERALA
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."