NATIONAL SCHOLARSHIP PROGRAM BIOMETRIC AUTHENTICATION PROCESS
ബയോമെട്രിക് ഓതന്റിഫിക്കേഷൻ 31 വരെ മാത്രം
കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന്റെ 2022-23 അധ്യയനവർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന്റെ ഭാഗമായുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതെന്റിഫിക്കേഷൻ 31 വരെ നടത്തും.
നാഷണൽ സ്ക്കോളർഷിപ് പ്രോഗ്രാം ബയോമേട്രിക് ഓതന്റികേഷൻ പ്രോസസ്സ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ 2022-23 അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി ഗുണഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചതിൽ പല അപാകതകളും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ബന്ധപ്പെട്ട സ്ഥാപന മേധാവികളും സ്ഥാപന തല നോഡൽ ഓഫീസർമാരും അപേക്ഷകരായ എല്ലാ വിദ്യാർഥികളും ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം. ക്യാമ്പിന്റെ തീയതികൾ www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
കേന്ദ്ര ഗവണ്മെന്റ് നൽകുന്ന വിവിധ സ്ക്കോളർഷിപ്പുകൾ വാങ്ങുന്ന വിദ്യാർത്ഥികളുടെയും അതിന്റെ വെരിഫിക്കേഷൻനടത്തുന്ന ഹെഡ് മാസ്റ്റർ / പ്രിൻസിപ്പൽ (Head of Institution -HoI), സ്ക്കോളർഷിപ് ചാർജ് ഉള്ള സ്കൂളിലെ ഒരു അദ്ധ്യാപകൻ (Institute Nodal Officer -INO) എന്നിവരുടെയും ബയോമേട്രിക് ഓതന്റിക്കേഷൻ നടത്തുന്ന പ്രോസസ്സ് ആണ് NSP Bio Authentication.
ഇതിന്റെ ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ സേവ പോർട്ടൽ വഴി HoI, INO എന്നിവരുടെ ബയോ ഓതന്റിക്കഷൻ ആണ് പൂർത്തിയാക്കേണ്ടത്.
രണ്ടാം ഘട്ടത്തിൽ മാത്രമാണ് വിദ്യാർത്ഥികളുടെ ഓതന്റിക്കഷൻ ചെയ്യേണ്ടത്.(സ്കൂളിൽ നടത്തുന്ന ക്യാമ്പിൽ കൂടെ മാത്രം)
ഓരോ സ്കൂളിലും സാധാരണ ഒരു HoI യും ഒരു INO യും ആണ് ഉണ്ടാകുക. ചില സ്കൂളുകളിൽ ഇത് രണ്ടും ഒരാൾ തന്നെയായിരിക്കും.
ചിലപ്പോൾ സ്കൂളിലെ HoI / INO റിട്ടയർ അല്ലെങ്കിൽ ട്രാൻസ്ഫർ ആയിട്ടുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ പുതിയ ആളുകളുടെ ഡീറ്റെയിൽസ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പറഞ്ഞു NSP യിൽ അപ്ഡേറ്റ് ചെയ്തെങ്കിൽ മാത്രമേ ബയോ ഓതന്റിക്കഷൻ സാധ്യമാക്കയുള്ളു.(ഡിപ്പാർട്മെന്റ് ചെയ്യേണ്ടത്)
ആരുടെയെങ്കിലും ബയോ ഓതന്റിക്കേഷൻ കഴിയുന്നില്ല ബന്ധപ്പെട്ട SNO/DNO ക്ക് റിപ്പോർട്ട് ചെയ്ത് അത് പൂർത്തിയാക്കാ വുന്നതാണ്. അതിനു ശേഷം മാത്രമേ അവരുടെ ഓതാന്റിക്കഷൻ സാധ്യമാകുകയുള്ളൂ..(ഡിപ്പാർട്മെന്റ് ചെയ്യേണ്ടത്)
ഓരോ ആളുകളുടെയും NSP ID, ആധാർ നമ്പർ എന്നിവ ഓതന്റിക്കഷൻ നടത്തുന്നതിന് ആവശ്യമുണ്ട്.
നിങ്ങൾക്ക് തന്നിരിക്കുന്ന രണ്ട് പ്രോസസ്സ് ഫ്ലോകളും (NSP Observation on Bio-Auth drive, NSP Biometric Authentication Utility എന്നിവ ) വിശദമായി വായിച്ചു മനസിലാക്കുക.
Bio Authentication Steps :-
1. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുക.
2. NSP പോർട്ടൽ ഓപ്പൺ ചെയ്യുക.
3. നിങ്ങൾക്ക് തന്നിരിക്കുന്നു പ്രോസസ്സ് ഫ്ലോ പ്രകാരം ബ്രൗസറിന്റെ സെറ്റിങ്സിൽ Location, Camera എന്നിവ allow ചെയ്യുക.
4. നിങ്ങളുടെ CSC ID, PW എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
5. സ്‌ക്രീനിൽ കാണുന്ന HoI Authentication or INO Authentication എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
6. NSP ID, Aadhaar no എന്നിവ നൽകുക.
7. ആവശ്യമായ ഡിക്ലറേഷൻ ടിക്ക് ചെയ്യുക.
8. അടുത്തതായി Camera സിംബലിൽ ക്ലിക്ക് ചെയ്യുകയും ഫോട്ടോ ക്ലിയർ ആക്കി Capture photo എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
9. അടുത്തതായി ബയോ മെട്രിക് ഓതന്റിക്കഷൻ ചെയ്യുക.
10. Success ആയി എന്ന മെസ്സേജ് വന്നാൽ സ്ലിപ് ഡൌൺലോഡ് ചെയ്ത് അധ്യാപകന് വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുക.
11. പൂർത്തിയാക്കുന്ന അധ്യാപകരുടെ പേര്, മൊബൈൽ, സ്കൂൾ പേര് എന്നിവ എഴുതി വെക്കുക.
Official Website: https://scholarships.gov.in/
കൂടുതൽ വിവരങ്ങൾക്ക്: PDF
NATIONAL SCHOLARSHIP PORTAL BIOMETRIC AUTHENTICATION UTILITY (NSP - BAU)
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."