LSG KERALA ONLINE SERVICES MALAYALAM

LSG KERALA ALL SERVICES WILL BE ONLINE

panchayat services kerala

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാകും

നവംബർ 1 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാകും:മന്ത്രി എം ബി രാജേഷ്

       തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

        ജനകീയാസൂത്രണത്തിലുടെ  അധികാരവും ആസൂത്രണവും പ്രാദേശിക തലങ്ങളിലേക്ക് വികേന്ദ്രീകരിച്ച് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം.  ഇതേ രീതിയിൽ ഉത്പാദന സംരംഭങ്ങൾ   വികേന്ദ്രീകരിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്  സർക്കാരിന്റെ അടുത്ത ലക്ഷ്യം.  ഇതിനായി വ്യവസായ വകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണുകളുടെ സേവനം ലഭ്യമാക്കി. ഇതിലൂടെ ചെറുകിട സംരഭങ്ങളും തൊഴിലവസരങ്ങളും വർധിച്ചു.

       മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ ത്വരിതപ്പെടുത്തിയിട്ടുള്ളത് വൈജ്ഞാനികമായ അന്വേഷണങ്ങളാണ്. കൂടുതൽ നീതിയുക്തവും സമത്വാധിഷ്ഠിതവുമായ സാമൂഹിക ക്രമത്തിലേക്കുള്ള ചുവടുവെയ്പ്പുകൾ വിജ്ഞാനത്തിന്റെ വളർച്ചയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് വിജ്ഞാനം തന്നെ മൂലധനമായി മാറുകയും സമ്പത്തുല്പാദനത്തിൽ പങ്കുവഹിക്കുകയും ചെയ്യുന്ന കാലമാണ്.  ഈ സാധ്യതകൾ ഉപയാഗപ്പെടുത്തി

       കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയും വിജ്ഞാന സമൂഹവുമാക്കി മാറ്റുക   എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വിജ്ഞാനത്തിന്റെ പൂർണമായ ജനാധിപത്യവൽക്കരണമാണ് ഇതിനുള്ള മാർഗമെന്നും മന്ത്രി പറഞ്ഞു.

       കൈറ്റ് സിഇ ഒ അൻവർ സാദത്ത് സ്വാഗതവും ഡി.എ. കെ.എഫ്. ജനറൽ സെക്രട്ടറി ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.

kerala online services

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal