KSHEERA KARSHAKA REGISTRATION KERALA

KSHEERA KARSHAKA REGISTRATION KERALA 

ksheerasree karshaka registration

ക്ഷീര കർഷക രജിസ്ട്രേഷൻ കേരളം

ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിൽ നിന്നും സാമ്പത്തിക സഹായങ്ങൾക്ക് അപേക്ഷിക്കേണ്ട ക്ഷീരശ്രീ വെബ് പോർട്ടൽ. 

ക്ഷീര കർഷകർക്ക് സബ്‌സിഡി സ്കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പ് ഓഫീസുകളിലോ പോകേണ്ടതില്ല. 

ക്ഷീര കർഷകർക്ക് അർഹമായ സേവനങ്ങളും സഹായവും അതിവേഗത്തിൽ സുതാര്യമായി ലഭ്യമാക്കുക എന്ന ലഷ്യത്തോടെയാണ് പോർട്ടൽ തയ്യാറാക്കിയിരുന്നത്.

എല്ലാവരെയും ഒരു കുടകീഴിൽ കൊണ്ടുവരുന്നതിനും ഏറ്റവും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ക്ഷീരശ്രീ പോർട്ടൽ രൂപകൽപന ചെയ്തിട്ടുള്ളത്. 

എല്ലാ ക്ഷീരകർഷകരെയും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക വഴി ക്ഷീര കർഷകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തി  വകുപ്പ് മന്ത്രി വാഗ്ദാനം നല്കിയിട്ടുള്ള ഉൽപ്പാദന ബോണസ് പദ്ധതി സാക്ഷാത്കരിക്കുന്നതിനാണ് ദ്രുതഗതിയിൽ ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് പൂർത്തിയാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

നിലവിൽ ക്ഷീര സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷരും ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ക്ഷീരശ്രീ അംഗത്വം ഉള്ളവർക്കെ സബ്സിഡി ലഭിക്കുകയൊള്ളു

KSHEERASREE REGISTRATION ആവശ്യമായ രേഖകൾ

  • ആധാർ 
  • ബാങ്ക് പാസ്ബുക്ക് 
  • മൊബൈൽ നമ്പർ 
  • റേഷൻ കാർഡ് 
  • വോട്ടർ ഐഡി 
  • ഫോട്ടോ 

KSHEERASREE REGISTRATION KERALA MALAYALAM

ഹോം പേജിന്റെ മുകളിൽ വലത് കോണിലുള്ള ''FARMER REGISTRATION'' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന പേജിൽ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകി താഴെ കൊടുത്തിട്ടുള്ള ''DECLARATION'' ടിക്ക് നൽകി SEND OTP നൽകുക. 

ഒരു ആധാർ നമ്പർ ഉപയോഗിച്ച് ഒരു ഉപയോക്താവിന് ഒരിക്കൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. 

കർഷകന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വൺ ടൈം പാസ്കോഡ് അയയ്ക്കുന്നു. ഉപയോക്താവിന് മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകിയശേഷം ''VERIFY'' ബട്ടൺ അമർത്തണം.

ഉപയോക്താവ് തെറ്റായ OTP ആണ് നല്കിയതെങ്കിൽ അവിടെ വരുന്ന സ്‌ക്രീനിൽ RESEND OTP നൽകി വീണ്ടും OTP വരുത്താവുന്നതാണ്. 

സാധുവായ OTP നൽകിയ ശേഷം ''OTP Verified Successfully'' എന്ന മെസ്സേജ് കാണാവുന്നതാണ്.

വെരിഫിക്കേഷൻ പൂർത്തിയായാൽ ഉപയോക്താവിന്റെ കർഷക പ്രൊഫൈൽ പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു.

പ്രൊഫൈൽ സൃഷ്ടിക്കുന്നതിന് വേണ്ടി ലിംഗഭേഗം, പ്രതിമാസ വരുമാനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിലാസം തുടങ്ങിയവ നിർബന്ധമായും നൽകണം. ''*" എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഗവും ഉപയോക്താവ് നിർബന്ധമായും നൽകണം. ഒരു ക്ഷീരസഹകരണ സംഘത്തിൽ അംഗം ആകണമോ വേണ്ടയോ എന്ന് കർഷകന് തീരുമാനിക്കാം. 

മുകളിൽ DBT കോഡ് നൽകിയ ശേഷം ഓക്കേ ബട്ടൺ അമർത്തുമ്പോൾ കർഷകരുടെ വിശദംശങ്ങൾ ലഭ്യമാവുകയും രജിസ്‌ട്രേഷൻ ഫോമിൽ കാണിക്കുകയും ചെയ്യും.

റേഷൻ കാർഡ് നമ്പർ നൽകി ''FETCH FROM PDS'' എന്ന ബട്ടൺ അമർത്തുമ്പോൾ PDS ഉപയോഗിച്ച് കർഷകരുടെ കുടുംബ വിവരങ്ങളും പ്രതിമാസ വരുമാനവും റേഷൻ കാർഡിൽ നിന്നും ലഭിക്കും.

വിവരങ്ങൾ എല്ലാം നൽകിയ ശേഷം സ്‌മാർട്ട് ഐഡി സൃഷ്ടിക്കുന്നതിന് വേണ്ടി ''SUBMIT'' ബട്ടൺ അമർത്തണം. ഇതിലൂടെ സർക്കാർ ആനുകൂല്യങ്ങൾ കർഷകന് ലഭിക്കുന്നു.

ഇതിന് ശേഷം സ്‌മാർട്ട് ഐഡി സിസ്റ്റം സൃഷ്ടിക്കുകയും ''SMART ID'' നമ്പർ സ്‌ക്രീനിൽ കാണിക്കുകയും ചെയ്യും. 

സിസ്റ്റം ജനറേറ്റ് ചെയ്ത SMART ID ഉപയോഗിച്ച് ഉപയോക്താവിന് LOGIN ചെയ്യാനും LOGOUT ചെയ്യാനും കഴിയും. LOGIN ചെയ്യുന്നതിനായി കർഷകൻ തന്റെ SMART ID യൂസർ നെയിം ആയി ഉപയോഗിക്കാവുന്നതാണ്. യൂസർ നെയിം ഉം പാസ്വേർഡ് നൽകി ലോഗിൻ ചെയ്ത ശേഷം ഉപയോക്താവിന് അഫിഡവിറ്റ്, കുടുംബ വിശദംശങ്ങൾ, നോമിനി വിശദംശങ്ങൾ, ഫീൽഡ് അറിവ്, ആസ്തികളെ കുറിച്ചുള്ള വിശദംശങ്ങൾ മുതലായവ നൽകാവുന്നതാണ്. 

HOW TO LOGIN KSHEERASREE PORTAL

ഹോം പേജിന്റെ മുകളിൽ വലത് കോണിലുള്ള LOGIN ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സ്മാർട്ട് ഐഡി യും പാസ്‍വേർഡും ഉപയോഗിച്ച് ഉപയോക്താവിന് ലോഗിൻ ചെയ്യാം.

ഉപയോക്താവ് തന്റെ SMART ID മറന്ന് പോയാൽ ലോഗിൻ പേജിന്റെ ഇടത് വശത്തുള്ള ''KNOW YOUR SMART ID'' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അയാൾക്ക് സ്മാർട്ട് ഐഡി ലഭിക്കും. 

കര്ഷകന് പ്രൊഫൈൽ ക്രീയേറ്റ് ചെയ്യുന്നതിനായി ''FARMER'' മെനുവിൽ നിന്ന് ''MY PROFILE'' തിരഞ്ഞെടുക്കണം. മൈ പ്രൊഫൈൽ ക്ലിക്ക് ചെയ്യുമ്പോൾ PROFILE,AFFIDAVIT,LOAN,INSURANCE,FAMILY,NOMINEE,KNOWLEDGE എന്നീ ടാബുകൾ കാണാവുന്നതാണ്.

Official Website: https://ksheerasree.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: KSHEERASREE USERMANUAL MALAYALAM

രജിസ്‌ട്രേഷൻ ലിങ്ക്: KSHEERASREE FARMER REGISTRATION


ksheerasree karshaka registration malayalam


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal