BPL EDUCATIONAL ASSISTANCE FOR CHILDREN KERALA

BPL EDUCATIONAL ASSISTANCE FOR CHILDREN OF WOMEN HEADED HOUSEHOLDS KERALA

BPL scholarship kerala

ബി.പി.എല്‍. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

വനിത ശിശു വികസന വകുപ്പ് മുഖേന വനിതകൾ ഗൃഹനാഥരായുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. മുൻഗണന വിഭാഗത്തിൽപ്പെട്ട പുനർവിവാഹം ചെയ്യാത്ത വിവാഹ മോചിതർ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ,  ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതം /പക്ഷാഘാതം മൂലം ജോലി ചെയ്യുവാൻ സാധിക്കാത്ത കുടുംബങ്ങളിലെ വനിതകൾ, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എ ആർ ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച് ഐ വി ബാധിതരായ വ്യക്തികൾ എന്നിവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.

ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2023-24 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് 2023 സെപ്റ്റംബർ 15-നുള്ളിൽ അപേക്ഷിക്കാം. 

വനിതകൾ ഗൃഹനാഥരായിട്ടുളളവരുടെ മക്കൾക്ക് 2023-24 വർഷത്തിലെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിനുള്ള അപേക്ഷ 15.09.2023 വരെ ശിശു വികസന പദ്ധതി ഓഫീസർമാർ ഓൺലൈനായി സ്വീകരിക്കേണ്ടതും, കാറ്റഗറി തിരിച്ച് ലിസ്റ്റ് തയ്യാറാക്കി അപേക്ഷകൾ ഓൺലൈനായി 15.09.2023 നകം ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് നൽകേണ്ടതുമാണ്. ഇപ്രകാരം ലഭിച്ചിട്ടുള്ള അപേക്ഷകൾ ജില്ലാ വനിത ശിശു വികസന ഓഫീസർ പരിശോധിച്ച് ധനസഹായം ലഭിക്കുന്നതിന് അർഹതയുളളവ മാത്രം കൃത്യമായി കാറ്റഗറി തിരിച്ച് ലിസ്റ്റും ആവശ്യമായ ഫണ്ടിന്റെ വിശദാംശവും സഹിതം വനിത ശിശു വികസന ഡയറക്ടർക്ക് നൽകേണ്ടതുമാണ്. 

വനിതകൾ ഗൃഹനാഥരായിട്ടുളളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് സൂചന (1),(2),(3) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സൂചന (4) പ്രകാരം വകുപ്പിന്റെ സ്കീമുകളുടെ നിർവ്വഹണ ചുമതല ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് നൽകി ഉത്തരവായിട്ടുണ്ട്. ആകയാൽ മേൽ പരാമർശിച്ചിട്ടുളള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി 2022-23 സാമ്പത്തിക വർഷം ധനസഹായം നൽകുന്നതിലേയ്ക്കായി ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷ ക്ഷണിക്കുന്നതിനുളള നടപടി ജില്ലാ വനിത ശിശു വികസന ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

1 BPL (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ധനസഹായത്തിന് അർഹതയുള്ളത്.

2. വിവാഹ മോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ധന സഹായത്തിന് അർഹത ഉണ്ടായിരിക്കും.

3. പുനർ വിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

4. ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

5. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾക്ക് ധന സഹായത്തിന് അർഹത ഉണ്ടായിരിക്കും. ഇപ്രകാരമുളള അപേക്ഷകൾ സ്വീകരിക്കുമ്പോൾ ബന്ധപ്പെട്ട റവന്യൂ വില്ലേജ് ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഇതിന് ഏതെങ്കിലും വിധത്തിലുളള തടസ്സം നിലനിൽക്കുന്നുവെങ്കിൽ ആയത് രേഖാമൂലം വില്ലേജ് ഓഫീസറിൽ നിന്നും ലഭ്യമാക്കിയശേഷംഅപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതും ശേഷം അപേക്ഷക ഒരു സത്യവാങ്മൂലം ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ പക്കൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.

5. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്ക് ധന സഹായത്തിന് അർഹതയുണ്ടായിരിക്കും അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ് ലോഡ് ചെയ്യേണ്ടതാണ്.

7. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾക്ക് ധന സഹായത്തിന് അർഹതയുണ്ടായിരിക്കും. ഇത്തരം അപേക്ഷയോടൊപ്പം അപേക്ഷക പുനർ വിവഹംചെയ്തിട്ടില്ലായെന്ന സത്യവാങ്മൂലം അപേക്ഷയിൽ നിന്നും വാങ്ങേണ്ടതും, ടി വിഷയത്തിൻമേൽ അന്വേഷണം നടത്തി ബന്ധപ്പെട്ട ICDS സൂപ്പർവൈസറുടെ സാക്ഷ്യപത്രം കൂടി ശിശു വികസന പദ്ധതി ഓഫീസർ അപ് ലോഡ് ചെയ്യേണ്ടതാണ്.

8. എ.ആർ.ടി തെറാപ്പി ചികിൽസയ്ക്ക് വിധയരാകുന്ന HIV ബാധിതരായ വ്യക്തികളുടെ കുട്ടികൾക്കും ധനസഹായത്തിന് അർഹതയുണ്ട്. ഇവർ അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ് ലോഡ് ചെയ്യേണ്ടതാണ്.

9. ഒരു കുടുംബത്തിലെ പരാമാവധി രണ്ടു കുട്ടികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളൂ.

10. സംസ്ഥാന/കേന്ദ്ര സർക്കാരിൽ നിന്നും ഒരു വിധത്തിലുള്ള സ്കോളർഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. മറ്റ് സ്കോളർഷിപ്പുകൾ കൈപ്പറ്റുന്നവർ ഈ ധനസഹായത്തിന് അർഹയല്ല.

11. ഒരു സാമ്പത്തിക വർഷം ഒരു ജില്ലയിൽ നിന്നും ഒറ്റതവണ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുള്ളു. ആകയാൽ സൂപ്പർവൈസർമാർ അങ്കണവാടി പ്രവർത്തകർ വഴി ടി പദ്ധതിയെക്കുറിച്ച് വ്യാപക പ്രചാരണം നടത്തേണ്ടതും, അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നിശ്ചിത സമയ പരിധിക്കകം അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർക്ക് ഓൺലൈൻ വെബ്സൈറ്റ് വഴി നൽകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

12. ജില്ലാ വനിത ശിശു വികസന ഓഫീസർമാർ ധനസഹായ തുക അപേക്ഷകയുടെയും കുട്ടിയുടേയും പേരിലുളള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.

13 അനുവദിച്ചു നല്കുന്ന തുക റദ്ദാക്കാനോ പകരം മറ്റൊരാൾക്ക് അനുവദിക്കുവാനോ പാടില്ല,

14. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ശിശു വികസന പദ്ധതി ഓഫീസർ ഉറപ്പ് വരുത്തിയശേഷം മാത്രമേ ശുപാർശ ചെയ്ത് ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് ഓൺലൈനായി അയച്ചുകൊടുക്കാൻ പാടുളളു.

15. സംസ്ഥാനസർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം

നല്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലോ മറ്റ് അൺ എയ്ഡഡ് വിദ്യാലയങ്ങളിലോ, മറ്റ്സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലോ ട്യൂഷൻ സെന്ററുകളിലോ പഠിക്കുന്നവർ ധനസഹായത്തിന് അർഹരല്ല.

16. അപേക്ഷകൾ ഓൺലൈൻ വെബ് സൈറ്റ് വഴി ശിശു വികസന പദ്ധതി ഓഫീസർമാർ സ്വീകരിക്കേണ്ടതും ഓൺലൈനായി നടത്തി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തൽ വരുത്തിയശേഷം കാറ്റഗറി തിരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം മാത്രമേ അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് ഓൺലൈനായി നൽകുവാൻ പാടുള്ളു. മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹരായിട്ടുളളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി ശുപാർശ ചെയ്യുന്ന പക്ഷം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസറുടെ ബാദ്ധ്യതയായി നിശ്ചയിക്കുന്നതായിരിക്കും.

17, ശിശു വികസന പദ്ധതി ഓഫീസർ ശുപാർശ ചെയ്ത് ഓൺലൈനായി നൽകുന്ന അപേക്ഷകൾ ജില്ലാ ഓഫീസർമാർ യഥാസമയം പരിശോധിച്ച് മാനദണ്ഡ പ്രകാരമാണോയെന്ന് ഉറപ്പാക്കേണ്ടതും അർഹതയുള്ള അപേക്ഷകൾ കാറ്റഗറി തിരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. ഒരോ കാറ്റഗറിയ്ക്കും പ്രത്യേകം രജിസ്റ്റർ ഒരു സാമ്പത്തിക വർഷത്തേയ്ക്ക്' എന്ന ക്രമത്തിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടതുമാണ്.

18. ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ വനിത ശിശു വികസന ഓഫീസർമാരും പത്ര-ദൃശ്യമാധ്യമങ്ങൾ വഴി അറിയിപ്പ് നൽകേണ്ടതാണ്.

19. ധന സഹായത്തിനുള്ള അപേക്ഷകളും, അനുബന്ധ രജിസ്റ്ററുകളും ആഡിറ്റിന് ആവശ്യപ്പെടുമ്പോൾ ഹാജരാക്കുവാൻ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസർമാരും ജില്ലാ വനിതാ ശിശുവികസന ഓഫീസർമാരും ബാധ്യസ്ഥരാണ്.

അപേക്ഷിക്കേണ്ട വിധം

www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക

പൊതുജന പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ്. യൂസർ മാനുവൽ (www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ ഓഫ്ലൈൻ ആയി സ്വീകരിക്കാൻ പാടുള്ളതല്ല.

അവസാനതീയതി 2023 സെപ്റ്റംബർ 15.

Official Website: http://wcd.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: 2022 NOTIFICATION


ഫോണ്‍: 0468 2966649.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


BPL scholarship

 

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal