SSC MULTI TASKING STAFF HAVILDAR RECRUITMENT 2023

SSC MULTI TASKING STAFF HAVILDAR RECRUITMENT 2023

SSC MTS Recruitment 2023 malayalam posterകേന്ദ്ര സർവിസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ തസ്തികകളിൽ 1558 നിയമനം (SSC)

 SSLC യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) , ഹവിൽദാർ

 പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർവീസിൽ നിയമനത്തിന് അവസരമൊരുക്കുന്ന എം.ടി. എസ്. ഹവിൽദാർ പരീക്ഷകൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായു ള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടക്കും. കേരള ത്തിൽ ആറ് പരീക്ഷാകേന്ദ്രങ്ങളും ഉണ്ട്. അപേക്ഷ ഓൺലൈനായി ജൂലായ് 21-നകം സമർപ്പിക്കണം.

കേന്ദ്രഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലെ മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് തി കയിൽ ഉദ്ദേശം 1558 ഒഴിവാണ് (18-25 പ്രായപരിധിയിൽ 998 ഒഴിവും 18-27 പ്രായപരിധിയിൽ 200 ഒഴിവും) നിലവിലുള്ളത്. റവന്യൂ വകുപ്പിലെ സെൻട്രൽ ബോർഡ് ആൻഡ് കസ്റ്റംസിലെ (സി.ബി.ഐ സി. ഹവിൽദാർ തസ്തികയിൽ 360 ഒഴിവുണ്ട്.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്നുമാസത്തി നുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ വിജ്ഞാപ നത്തിൽ നിർദേശിച്ച മാതൃകയിൽ അപ്ലോഡ് ചെയ്യണം.

www.ssc.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷ ഓൺലൈനായി 2023 ജൂലൈ 21 വരെ സമർപ്പിക്കാം.

1500ലധികം ഒഴിവുകൾ യോഗ്യത എസ്.എസ്.എൽ. സി

പ്രായപരിധി: 18 മുതൽ 25 വരെ (നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും)

കേരളം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലാണ് നിയമനം.

അപേക്ഷാ ഫീസ് 100 രൂപ. 

വനിതകൾ, പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.


എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • Multi-Tasking (Non-Technical) Staff, and Havaldar (CBIC & CBN) Examination, 2023 വിഭാഗത്തിന് കീഴിലുള്ള “അപ്ലൈ ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, പേയ്‌മെന്റ് നടത്തുക അപേക്ഷാ ഫോം സമർപ്പിക്കുക.
  • റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
Official Website: https://ssc.nic.in

കൂടുതൽ വിവരങ്ങൾക്ക്: PDF


SSC രജിസ്‌ട്രേഷൻ : LINK


SSC MTS Recruitment 2023 malayalam poster


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal