AMCSFNCK NURSING COLLEGES (PRIVATE) CAP 2023 APPLICATION STARTED MALAYALAM
AMCSFNCK യുടെ കീഴിലുള്ള വിവിധ നഴ്സിംഗ് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
AMCSFNCK (Association of the Managements of Christian Self-Financing Nursing Colleges of Kerala) അസ്സോസിയേഷനിൽ അംഗങ്ങളായ 34 ക്രൈസ്തവ നഴ്സിംഗ് കോളേജുകളിൽ എം.എസ്.സി./ പോസ്റ്റ് ബേസിക്ക് ബി.എസ്.സി./ ബി.എസ്.സി. നഴ്സിംഗ് കോഴ്സുകൾക്ക് 2023 24 വർഷത്തിലേക്ക് 50 ശതമാനം സീറ്റുകളിൽ, എൻ.ആർ.ഐ. വിഭാഗം ഒഴികെയുള്ള സീറ്റുകളിലേക്ക് ഏകജാലക സംവിധാനത്തിലുള്ള പ്രവേശനത്തിനായി അസ്സോസിയേഷന്റെ വെബ്സൈറ്റുവഴി ഓൺലൈനായി അപേക്ഷ ആരംഭിച്ചു.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ പട്ടപ്രകാരം ബി.എസ്.സി. നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കുന്നവർ കേരള ഹയർ സെക്കന്റി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയിലോ തത്തുല്യമായി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കോഴ്സിന്റെ കാലാവധി 4 വർഷമായിരിക്കും. ഓരോ വർഷത്തേക്കുമുള്ള കോഴ്സിൽ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നു.
എം.എസ്.സി. നഴ്സിംഗിന് ₹1,000 രൂപയും ബി.എസ്.സി, പോസ്റ്റ് ബേസിക്ക് ബി.എസ്.സി. നഴ്സിംഗ് കോഴ്സുകൾക്ക് ₹850/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 10 വരെയാണ്.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- അസോസിയേഷന്റെ വെബ്സൈറ്റിലെ അഡ്മിഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വിദ്യാർഥിയുടെ സ്വന്തം ഇ-മെയിൽ വിലാസവും ജനന തീയതിയും ഫോൺ നമ്പറും ഉപയോഗിച്ച് ആദ്യം രജിസ്റ്റർ ചെയ്യണം.
- രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലും ഇ-മെയിൽ വിലാസത്തിലും നിങ്ങൾക്ക് ലോഗ് ഇൻ ചെയ്യാനുള്ള യൂസർ ഐ.ഡി.യും പാസ്വേർഡും ഉടനെ അയച്ചുതരും.
- നിങ്ങളുടെ ഫോൺ നമ്പറിലോ അല്ലെങ്കിൽ ഇ-മെയിൽ വിലാസത്തിലോ ലഭിക്കുന്ന യൂസർ ഐ.ഡി.യും പാർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത്, പുതിയ പാർഡ് ഉണ്ടാക്കി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക (പുതിയ പാർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതാണ്).
- ഓൺലൈൻ അപേക്ഷയിലെ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ച്, ഓൺലൈൻ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ സ്കാൻ ചെയ്ത കോപ്പി Upload ചെയ്തതിനു ശേഷം മാത്രമേ ഏറ്റവും അവസാനത്തിലുള്ള Submit ബട്ടൺ ഉഉപയോഗിച്ച അപേക്ഷ ഓൺലൈനായി സമർപ്പിക്കാവൂ. Submit ബട്ടൺ ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് അപേക്ഷകന് തന്റെ അപേക്ഷയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കുകയില്ല എന്ന് പ്രത്യേകം ഓർമിക്കുക.
- ഓൺലൈനായി അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷ PDF File ആയി പൂർണ്ണ രൂപത്തിൽ കാണുവാൻ കഴിയും, ആ പേജിന്റെ പ്രിന്റ് എടുക്കുകയും ചെയ്യാം. അപേക്ഷകന്റെ email ൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ വീണ്ടും കാണാവുന്നതാണ്.
- അപേക്ഷയുടെ പ്രിന്റ് ഔട്ട് അസ്സോസിയേഷൻ ഓഫീസിലൊ കോളേജുകളിലൊ സമർപ്പിക്കേണ്ടതില്ല. അപേക്ഷയും പ്രോസ്പെക്ടസിൽ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പികളും ഓൺലൈനായി മാത്രമാണ് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്: PDF
PROSPECTUS
MSc Nursing: PDF
BSc Nursing: PDF
Post Basic Nursing: PDF
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്
എം.എസ്.സി. നഴ്സിംഗ്: LINK
ബി.എസ്.സി നഴ്സിംഗ്: LINK
പോസ്റ്റ് ബേസിക്ക് നഴ്സിംഗ്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."