UPI TRANSACTION LATEST NEWS ABOUT FREEZING BANK ACCOUNT MALAYALAM
യുപിഐ ഇടപാട് നടത്തിയാൽ ബാങ്ക് അക്കൗണ്ട് ഫ്രീസാകുമോ? ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് എപ്പോൾ
യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു എന്ന തരത്തിൽ മാധ്യമ വാർത്തകളുണ്ടായിരുന്നു. പലരിൽ നിന്നും പണം സ്വീകരിച്ച ചെറുകിട കച്ചവടക്കാരുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടത്. ഗുജറാത്തിൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരിവിപ്പിച്ചതെന്നാണ് വാർത്ത പറയുന്നത്. യുപിഐ ഇടപാടിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കുക എന്ന തരത്തിലുള്ള പ്രചാരണം വലിയ ആശയകുഴപ്പങ്ങൾക്കിടയാക്കിയിട്ടുണ്ട്.
അക്കൗണ്ട് മരവിപ്പിക്കുക എന്നത്
അറിയിപ്പുണ്ടാകുന്നത് വരെ ബാങ്ക് അക്കൗണ്ടിൽ ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നതാണ് അക്കൗണ്ടുകൾ മരവിപ്പിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നത്. എല്ലാ പേയ്‌മെന്റുകളും ഇടപാടുകളും നേരത്തെ നൽകിയ ചെക്കുകൾ പോലും അസാധുവാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ആദായനികുതി അധികാരികൾ അല്ലെങ്കിൽ കോടതികൾ എന്നിവ പോലുള്ള റെഗുലേറ്റർമാർക്ക് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിടാനുള്ള അവകാശമുണ്ട്. ലളിതമായി അക്കൗണ്ട് മരവിപ്പിക്കുക എന്നതിനർത്ഥം ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്ക് ഉപഭോക്താവിനെ സസ്പെൻഡ് ചെയ്യുന്നു എന്നാണ്.
മരവിപ്പിച്ച അക്കൗണ്ട് തുടർന്നും ഉപയോഗിക്കാനാകും. അക്കൗണ്ട് നിരീക്ഷിക്കാനും ചെക്ക് ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാനും കഴിയും. എന്നാൽ മരവിപ്പിച്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ നടത്താനാണ് ബുദ്ധിമുട്ട് നേരിടുക. അതിനാൽ മരവിക്കൽ കാലയളവിലും അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് മാറ്റമില്ലാതെ തുടരും.
ബാങ്കിന് അക്കൗണ്ട് മരവിപ്പിക്കാം
മറ്റ് ഏജൻസികളുടെ നിർദ്ദേശപ്രകാരമോ ബാങ്കിന് നേരിട്ടോ അക്കൗണ്ടുകൾ മരവിപ്പിക്കാം. അക്കൗണ്ടിലെ ഇടപാട് സംശയാസ്പദമാണെന്ന് ബാങ്കുകൾക്ക് തോന്നിയാൽ അക്കൗണ്ട് മരവിപ്പിക്കാം. അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നോട്ടീസ് അയയ്ക്കണം. സേവിംഗ്സ് അക്കൗണ്ടിൽ ബിസിനസ് ഇടപാട് നടത്തുന്നത് ആർബിഐ നിയമപ്രകാരം നിരോധിച്ചിട്ടുള്ള കാര്യമാണ്. ഇതിനാൽ ഇത്തരം ഇടപാട് ബാങ്ക് അസാധാരണ ഇടപാടായി കണക്കാക്കി നടപിടി സ്വീകരിക്കും. നിയമാനുസൃതമായ കാരണങ്ങളാൽ അക്കൗണ്ട് മരവിപ്പിച്ചാൽ തിരികെയുടുക്കുന്നത് ദീർഘകാലം ആവശ്യമായ നടപടിയാണ്.
ഏതൊക്കെ സാഹചര്യത്തിൽ അക്കൗണ്ട് ഫ്രീസ് ചെയ്യാം
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാട് സംശയാസ്പദമാണെന്ന് ബാങ്കുകൾക്ക് തോന്നിയാൽ അക്കൗണ്ട് മരവിപ്പിക്കാം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അക്കൗണ്ടിന്റെ ഉപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നീ ഇടപാടുകൾ സംശയിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാം. ഇത്തരം അക്കൗണ്ടിൽ നിന്ന് പണം സ്വീകരിച്ചാലും നടപടി വന്നേക്കാം. നിരവധി തവണ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും തിരിച്ചടയ്ക്കാത്ത വായ്പയുണ്ടെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചേക്കാം.
നികുതി കുടിശ്ശികകൾ വരുത്തിയ വ്യക്തികളുടെ അക്കൗണ്ടുകളും ബാങ്കുകൾ ഫ്രീസ് ചെയ്യും. ഒരു സ്ഥാപനത്തിന്/വ്യക്തിക്ക് തിരിച്ചടവ് മുടക്കിയാലും ഇതേ നടപടി നേരിടേണ്ടി വന്നേക്കാം. യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി ഉണ്ടാകുന്നില്ല. മറിച്ച് ഇത്തരം സംശയാസ്പദമായ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളാണ് മരവിപ്പിക്കലിന് കാരണമാകുന്നത്.
മരവിപ്പിച്ചാൽ എന്ത് ചെയ്യും
നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ ഉൾപ്പെടാത്ത അക്കൗണ്ട് ഫ്രീസ് ചെയ്താൽ ബാങ്കുമായി ആദ്യം വിഷയം സംസാരിക്കണം. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച ബാങ്കിന് കാരണമുണ്ടാകും. ബാങ്ക് പരിഹരിക്കുന്നില്ലെങ്കിൽ റിസർവ് ബാങ്കിനെ സമീപിക്കാം.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."