NEET UG ADMISSION: REQUIRED CERTIFICATE MALAYALAM
മെഡിക്കൽ എൻജിനിയറിങ് പ്രവേശനം ആവശ്യമായ സർട്ടിഫിക്കറ്റുകൾ
മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ അപേക്ഷ സമർപ്പണം ആരംഭിക്കുകയും കേരളത്തിലെ എൻജിനിയറിങ്/ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷക്ക് അപേക്ഷ സമർപ്പണം ആരംഭിക്കാനുമിരിക്കെ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് സംശയങ്ങൾ ഒരുപാട് ഉണ്ട്. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഏതെല്ലാം, അനുവദിക്കേണ്ട അധികാരി ആരെന്നതും സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ശരിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ സംവരണം/ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. ശരിയായ സംവരണ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവരെ ബന്ധപ്പെട്ട കാറ്റഗറിയിൽ പ്രവേശനത്തിന് പരിഗണിക്കുകയില്ല. ഇവരെ ജനറൽ വിഭാഗത്തിലായിരിക്കും പരിഗണിക്കുക.
നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്
നീറ്റ്, കീം എന്നിവക്ക് സമർപ്പിക്കേണ്ട നോൺക്രീമിലെയർ സർട്ടിഫിക്കറ്റുകൾ (എൻ.സി.എൽ) വ്യത്യസ്തമാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം (എസ്.ഇ.ബി.സി) നിൽക്കുന്ന വിദ്യാർഥികൾക്കാണ് കീം പ്രവേശന നടപടികളിൽ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റിലൂടെ സംവരണം ലഭിക്കുക. ഈഴവ, മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പിന്നാക്ക ഹിന്ദു വിവര അനുബന്ധ സമുദായങ്ങൾ, വിശ്വകർമ അനുബന്ധ സമുദായങ്ങൾ പിന്നോക്ക ക്രിസ്ത്യൻ, കുശവ അനുബസ സമുദായങ്ങൾ, കുടുംബി എന്നിവയാണ് എസ്.ഇ.ബി.സിയിൽ വരുന്ന സമുദായങ്ങൾ ഇവർക്ക് കീം പ്രവേശനത്തിൽ സംവരണം ലഭിക്കാൻ വില്ലേജ് ഓഫിസർ വിദ്യാഭ്യാസ ആവശ്യത്തിനായി അനുവദിക്കുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റാണ് ആവശ്യമായുള്ളത്. വില്ലേജ് ഓഫിസർ അനുവദിക്കുന്ന തൊഴിൽ ആവശ്യാർഥമുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ നിരസിക്കുകയും സംവരണത്തിന് പരിഗണിക്കുകയുമില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കീം വിജ്ഞാപനവും പ്രോസ്പെക്ടസും പ്രസിദ്ധികരിക്കുമ്പോൾ വ്യക്തമാകും. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്', എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷകളുടെ അപേക്ഷ സമർപ്പണത്തിന് വില്ലേജ് ഓഫിസർ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല, തഹസിൽദാരുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നാണ് 'നീറ്റ്' ആവശ്യത്തിന് ബി.സി വിഭാഗത്തിൽ നിന്നുള്ളവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. എന്നാൽ, തഹസിൽദാർ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് മറ്റ് കീം പ്രവേശനത്തിന് സ്വീകരിക്കില്ല.
ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളാണ് ഇ.ഡബ്ല്യു.എസ് പരിധിയിൽ വരുന്നത്. ഇവർക്ക് സംവരണ ആനുകുല്യം ലഭിക്കാനും റവന്യു അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. കീം അപേക്ഷ സമർപ്പിക്കുന്ന ഇ.ഡബ്ല്യു.എസ് ആനുകൂല്യത്തിന് അർഹതയുള്ളവർ വില്ലേജ് ഓഫീസറിൽ നിന്നാണ് നിശ്ചിത മാതൃകയിലുള്ള ഇൻകം ആൻഡ് അസെറ്റ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. നീറ്റ്, ജെ ഇ ഇ, പരീക്ഷ ആവശ്യങ്ങൾക്കുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് തഹസിൽദാരുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്മാരിൽ നിന്നാണ് വാങ്ങേണ്ടത്.
ജാതി സർട്ടിഫിക്കറ്റ്
പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾക്ക് കീം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത് തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റാണ്. നിറ്റ്, ജെ.ഇ.ഇ പരീക്ഷ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റും തഹസിൽദാറിൽ കുറയാത്ത റാങ്കിൽ നിന്നുള്ള ഉദ്യോഗസ്ഥനിൽ നിന്നായിരിക്കണം. രണ്ട് സർട്ടിഫിക്കറ്റുകളും അനുവദിക്കേണ്ടത് തഹസിൽദാർ ആണെങ്കിലും ഇവയുടെ മാതൃകയിൽ മാറ്റമുള്ളതിനാൽ വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതാണ് അഭികാമ്യം.
മൈനോറിറ്റി സർട്ടിഫിക്കറ്റ്
അപേക്ഷകൻ ന്യൂനപക്ഷ സമുദായത്തിൽ ഉൾപ്പെടുന്നയാളാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റാണിത്. കേരളത്തിൽ പ്രധാനമായും മുസ്ലീം, ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവർക്കാണ് ന്യൂനപക്ഷ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്. കേരളത്തിൽ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിൽ ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്കുള്ള മൈനോറിറ്റി ക്വോട്ട സീറ്റിലേക്ക് പരിഗണിക്കാനാണ് മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. സംവരണ ആവശ്യാർഥം നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നവർ മൈനോറിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. കിം പ്രവേശന നടപടികളിൽ പങ്കെടുക്കുന്നവർക്ക് വില്ലേജ് ഓഫീസറിൽനിന്നു ള്ള മൈനോറിറ്റി സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. എസ്.എസ്.എൽ. സി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസ രേഖയിൽ അപേക്ഷകന്റെ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മൈനോറിറ്റി സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും.
റിലേഷൻഷിപ് സർട്ടിഫിക്കറ്റ്
കീം പ്രവേശനത്തിലെ എൻ.ആർ. ഐ സീറ്റിലേക്ക് ഉൾപ്പെടെ അപേക്ഷകനും സ്പോൺസറും തമ്മിലുള്ള ബന്ധുത്വം തെളിയിക്കാനുള്ള റിലേഷൻ ഷിപ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽ നിന്നാണ് വാങ്ങേണ്ടത്.
വരുമാന സർട്ടിഫിക്കറ്റ്
എസ്.സി/എസ്.ടി./ഒ.ഇ.സി ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്കോളർഷിപ് എന്നിവ ലഭിക്കുന്നതിന് വില്ലേജ് ഓഫിസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
കീം പ്രവേശനത്തിന് നേറ്റിവിറ്റി തെളിയിക്കാൻ അപേക്ഷകന്റെ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. അല്ലെങ്കിൽ അപേക്ഷകന്റെ മാതാപിതാക്കളിൽ ആരുടെയെങ്കിലും കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയും ആവശ്യമാണ്. അല്ലെങ്കിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന പാസ്പോർട്ട് സമർപ്പിക്കാം. ഇവർ കുട്ടിയും മാതാവ്/പിതാവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ ഹാജരാക്കണം. അല്ലെങ്കിൽ ജനനം രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള (തദ്ദേശസ്ഥാപനം) വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകുന്ന, അപേക്ഷകന്റെയോ മാതാവ്/പിതാവിന്റെയോ കേരളത്തിലെ ജന്മ സ്ഥലം കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ അപേക്ഷകനോ അപേക്ഷകന്റെ പിതാവോ മാതാവോ കേരളത്തിലാണ് ജനിച്ചതെന്ന് കാണിക്കുന്ന വില്ലേജ് ഓഫിസർ/തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."