BEWARE OF FAKE CALLS: BANK KYC UPDATION MALAYALAM
കെ.വൈ.സി അപ്ഡേറ്റിനെന്ന വ്യാജേന എസ്.എം.എസ്. ബാങ്ക് ഉപഭോക്താക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ.
സ്വകാര്യ ബാങ്കിന്റെ 40 ലധികം ഉപഭോക്താക്കൾക്ക് ഓൺലൈൻ തട്ടിപ്പ് വഴി ലക്ഷങ്ങൾ നഷ്ടമായതായി റിപ്പോർട്ട്. കെ.വൈ.സി അപ്ഡേറ്റിനെന്ന വ്യാജേന എസ്.എം.എസ് ആയി അയച്ച വ്യാജ ലിങ്ക് വഴിയാണ് പണം തട്ടിയത്. ഇത്തരം എസ്.എം.എസുകളോട് പ്രതികരിക്കരുതെന്ന് നിരന്തരം അഭ്യർത്ഥിച്ചിട്ടും അബദ്ധത്തിൽ ചാടുന്നതാണ് കബളിപ്പിക്കപ്പെടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനു പിന്നിലെ കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
പ്രമുഖ സീരിയൽ നടി. ശ്വേതാ മേനോനും തട്ടിപ്പിന് ഇരയായവരിൽ ഒരാളെന്ന് പോലീസ് പറഞ്ഞു. ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ബ്ലോക് ചെയ്തിട്ടുണ്ടെന്നും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കെ.വൈ.സി അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എസ്.എം.എസ് സന്ദേശം ലഭിച്ചതെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. ബാങ്കിൽ നിന്നുള്ള സന്ദേശം ആണെന്ന് കരുതിയാണ് എസ്.എം.എസിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തത്. ഇതോടെ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റിലേക്കാണ് പ്രവേശിക്കുന്നത്.
അക്കൗണ്ട് വീണ്ടും പ്രവർത്തന ക്ഷമമാക്കാൻ കെ.വൈ.സി വിവരങ്ങളും പാൻകാർഡ് നമ്പറും എന്റർ ചെയ്യാൻ ആവശ്യപ്പെടുന്നു. വിവരങ്ങൾ എന്റർ ചെയ്തതിനു പിന്നാലെ, ബാങ്ക് ജീവനക്കാരിയെന്ന വ്യാജേന ഒരു യുവതി ഫോണിലേക്ക് വിളിച്ച് മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പർ പറയാൻ ആവശ്യപ്പെടുന്നു. നമ്പർ പറഞ്ഞതിന് തൊട്ടു പിന്നാലെ ഫോൺ ഡിസ് കണക്ട് ആകുകയും നിമിഷങ്ങൾക്കകം അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതായി മറ്റൊരു എസ്.എം.എസ് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ബാങ്കിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ബാങ്കിൽ നിന്ന് കെ.വൈ.സി അപ്ഡേഷൻ ആവശ്യപ്പെടുകയോ ജീവനക്കാർ ആരെങ്കിലും ഒ.ടി.പി ആവശ്യപ്പെട്ട് വിളിച്ചിട്ടില്ലെന്നും തട്ടിപ്പിന് ഇരയായെന്നും ബോധ്യമായതെന്ന് പരാതിയിൽ പറയുന്നത്. 40ഓളം പരാതികൾ ബാങ്ക് കേന്ദ്രീകരിച്ച് ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."