IIT (INDIAN INSTITUTE OF TECHNOLOGIES) EARLY ADMISSION TO MSc IN SCHOLARSHIP MALAYALAM
തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന, സ്ഥാപനതലത്തിൽ മികവുതെളിയിച്ചവർക്ക് ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം), ഗ്രാറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) സ്കോർ ഇല്ലാതെ എം.എസ്സി. പഠിക്കാൻ ഗാന്ധിനഗർ ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അവസരമൊരുക്കുന്നു. ഏർളി അഡ്മിറ്റ് പദ്ധതിപ്രകാരമാണ്, 2023-24- ൽ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ സ്കോളർഷിപ്പായി ലഭിക്കും. അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഗവേഷണഫലങ്ങൾ പങ്കുവെക്കാനായി 60,000 രൂപവരെ സാമ്പത്തികസഹായം.
2023-ൽ ബിരുദം നേടുന്ന തിരഞ്ഞെടുത്ത കോളേജുകളിലെ ബി.എസ്സി. വിദ്യാർഥികളോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിലെയോ (എൻ.ഐ ടി.കൾ) തിരഞ്ഞെടുത്ത കോളേജുകളിലെയോ ബി.ടെക്. വിദ്യാർഥികളോ ആകണം. പ്രീ- ഫൈനൽ വർഷത്തിൽ ഡിപ്പാർട്ടുമെന്റിലെ ആദ്യ അഞ്ച് റാങ്കുകാരിൽ (പട്ടികവിഭാഗക്കാരെങ്കിൽ ആദ്യ 10 റാങ്കുകാരിൽ ഒരാളാകണം. മൂന്നാം വർഷത്തിൽ കുറഞ്ഞത് 6.0 സി.പി.ഐ./സി.ജി.പി.എ. ഉള്ള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) ബി.ടെക്. വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അർഹത പരിശോധിക്കാൻ academics@iitgn.ac.in-ലേക്ക് ഇ-മെയിൽ അയക്കാം. ബന്ധപ്പെട്ട സ്ഥാപനത്തിലെ വകുപ്പ് മേധാവി/പ്രിൻസിപ്പൽ ഡയറക്ടർ നൽകുന്ന റാങ്ക് സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം നൽകണം.
അപേക്ഷ itgri.ac.in/admissions വഴി ഫെബ്രുവരി 13 വരെ നൽകാം. അപേക്ഷാഫീസില്ല. പ്രവേശനം എഴുത്തുപരീക്ഷയോ ഇൻറർവ്യൂവോ രണ്ടുമോ അടിസ്ഥാനമാക്കിയാകും. അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക 14-ന് പ്രസിദ്ധപ്പെടുത്തും. അഭിമുഖം ഓൺലൈൻ ആകും. അന്തിമഫലം 28-ന് പ്രതീക്ഷിക്കാം. ക്ലാസുകൾ ജൂലായിൽ തുടങ്ങും.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."