APPLY ONLINE FOR FILM AND TELEVISION COURSE MALAYALAM

 APPLY ONLINE FOR FILM AND TELEVISION COURSES MALAYALAM

Film television course application malayalam online posters

ഫിലിം, ടെലിവിഷൻ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്ത സത്യജിത്റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സിനിമ, ടെലിവിഷൻ മേഖലകളിലെ വ്യത്യസ്ത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു സ്ഥാപനങ്ങളിലുമായി ലഭ്യമായിട്ടുള്ള കോഴ്സുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

അപേക്ഷിക്കാനുള്ള യോഗ്യത: 

ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് ഡിസൈൻ യു.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന്, പത്താംക്ലാസ് ജയിച്ചശേഷം കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള ഡിപ്ലോമയോ ഹയർ സെക്കൻഡറിയോ ജയിച്ചിരിക്കണം. ആർട്ട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ പ്രവേശനത്തിന്, അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ, ഫൈൻ ആർട്സിലെ ബന്ധപ്പെട്ട മേഖലകൾ എന്നിവയിലൊന്നിലെ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇരു സ്ഥാപനങ്ങളിലെയും മറ്റു കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ് പ്രക്രിയ: 

എഴുത്തുപരീക്ഷ, ഓഡിഷൻ (സ്ക്രീൻ ആക്ടിങ്), ഓറിയന്റേഷൻ, അഭിമുഖം എന്നിവയടങ്ങുന്ന ജോയൻറ് എൻട്രൻസ് ടെസ്റ്റ് (ജറ്റ്) 2022-23 വഴിയായിരിക്കും പ്രവേശനം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം, രണ്ടു സ്ഥാപനങ്ങൾക്കും പൊതുവായി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയാണ്. സമയക്രമം: ഗ്രൂപ്പ് എ: മാർച്ച് 18, ഗ്രൂപ്പ് ബി: മാർച്ച് 19, ഗ്രൂപ്പ് സി: മാർച്ച് 19. ഒരാൾക്ക് ഓരോ ഗ്രൂപ്പിൽനിന്നും ഒരു സ്പെഷ്യലൈസേഷന് അപേക്ഷിക്കാം. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് നാല് രാത്രി 11.30 വരെ.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal