HOW TO REGISTER PRAVASI KSHEMA NIDHI KERALA

HOW TO REGISTER PRAVASI KSHEMA NIDHI MALAYALAM

kerala pravasi welfare Malayalam

എങ്ങനെ പ്രവാസി ക്ഷേമനിധി രജിസ്റ്റർ ചെയ്യാം 

60 വയസ്സ് വരെ കേരള പ്രവാസി ക്ഷേമ പദ്ധതിയിലേക്ക് സംഭാവന അയക്കുന്നവർക്ക് പ്രതിമാസം 100 രൂപ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. 2,000/- റിട്ടയർമെന്റ് പ്രായത്തിന് ശേഷം. ഈ വിഭാഗത്തിന് കീഴിലുള്ള സ്കീമിൽ നിന്ന് പ്രയോജനം നേടുന്നതിന് വിദേശത്ത് ഫോം 1A ഫയൽ ചെയ്യേണ്ടതുണ്ട്.

ഓൺലൈനിൽ അപേക്ഷിക്കുക


Step:1

  • കേരള പ്രവാസി വെൽഫെയർ ബോർഡ് വെബ്സൈറ്റ് സന്ദർശിക്കുക
  • സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക.
  • Online Apply എന്നതിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ തരം 1A, 1B അല്ലെങ്കിൽ 2A ആയി തിരഞ്ഞെടുക്കുക

Step:2

  • പേര്, ലിംഗഭേദം, പ്രായം, വിലാസം എന്നിവ പോലുള്ള നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ നൽകുക
  • നിങ്ങളുടെ ഫോട്ടോയുടെയും ഒപ്പിന്റെയും പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക
  • സാധുവായ പാസ്‌പോർട്ട്, സാധുവായ വിസ, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുക. ക്ഷേമ പെൻഷൻ പദ്ധതിക്കായി നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളായിരിക്കണം.

Step:3

  • ആവശ്യമായ 200 രൂപ അടയ്ക്കുക.
  • വിജയകരമായ രജിസ്ട്രേഷന് ശേഷം നിങ്ങൾക്ക് ആപ്ലിക്കേഷൻ നമ്പറും രജിസ്ട്രേഷൻ കഴിഞ്ഞ് 15 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം അംഗ ഐഡിയും ലഭിക്കും

അംഗത്വമെടുക്കാനുള്ള യോഗ്യതകള്‍ ?

  • അപേക്ഷകന്‍ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
  • അപേക്ഷകര്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആയിരിക്കണം (1 എ വിഭാഗം)
  • അല്ലെങ്കില്‍ വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം (1 ബി വിഭാഗം)
  • അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് 6 മാസമായി താമസിച്ചു വരുന്നവരായിരിക്കണം.(2 എ വിഭാഗം)

കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം എടുക്കുന്നതെങ്ങനെ ?

ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ https://pravasikerala.org/ ല്‍ നിന്നും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകള്‍ ആണ്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ പൂര്‍ണ്ണരേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിന്‍റ് ചെയ്തെടുത്ത് അംശദായം അടയ്ക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വഴി അംഗത്വ അപേക്ഷ സമര്‍പ്പിക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍റിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും അതാത് ബാങ്കിന്‍റെ ചെല്ലാന്‍ / പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്.

അംഗത്വത്തിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണ് ?

വിദേശത്ത് ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍-വിദേശം)
  • ഫോം നമ്പര്‍ 1 എ
  • പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

വിദേശത്തു നിന്ന് തിരിച്ചു വന്നവര്‍ (മുന്‍ പ്രവാസി കേരളീയന്‍-വിദേശം)
  • ഫോം നമ്പര്‍ 1 ബി
  • പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • വിദേശത്ത് 2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ താമസിച്ചതിന് തെളിവായി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ പകര്‍പ്പ് ( ആദ്യ വിസയുടെയും അവസാന വിസയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മാത്രം മതി)
  • 2 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചു വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിര താമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രം
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ ( പ്രവാസി കേരളീയന്‍-ഭാരതം)
  • ഫോം നമ്പര്‍ 2 എ
  • പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • അപേക്ഷകന്‍ കേരളത്തിനു പുറത്ത് ഇന്ത്യയില്‍ 6 മാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
  • കേരളത്തിനു പുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുക യാണെങ്കില്‍ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം / ബിസിനസ്സ് സ്ഥാപനം നടത്തുകയാണെങ്കില്‍ അത് സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അത് സംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍ നിന്നോ സ്ഥാപന അധികാരിയില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെ ങ്കിലും അധികാരിയില്‍ നിന്നോ ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
  • കേരളീയന്‍ ആണെന്ന് തെളിയിക്കുന്നതിന് കേരള വിലാസം ഉള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 0471 2465500

Official Website : https://pravasikerala.org/

കൂടുതൽ വിവരങ്ങൾക്ക് :  Kerala Pravasi Welfare Fund Fine Reduced


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Pravasi Welfare Board

kerala pravasi welfare malayalam poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal