HOW TO GET VEHICLE INSURANCE CLAIMING 'GD ENTRY' THROUGH ONLINE MALAYALAM
വാഹന ഇൻഷുറൻസിനായുള്ള 'GD എൻട്രി' പോലീസ് സ്റ്റേഷനിൽ പോകാതെ എങ്ങനെ എടുക്കാം
വണ്ടിയൊന്നു തട്ടി. ഇൻഷുറൻസ് കിട്ടാനുള്ള GD എൻട്രി തരാമോ - പോലീസ് സ്റ്റേഷനിൽ സ്ഥിരമായിട്ട് കേൾക്കുന്ന ചോദ്യം ആണിത്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനും മറ്റും ആയി പോലീസ് സ്റ്റേഷനിലെ ജി.ഡി.(ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇതിനായി ഒരുപാട് സമയം നമ്മൾ കത്ത് നിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇനി ജി.ഡി. എന്ററിക്ക് ആയി പോലീസ് സ്റ്റേഷനിൽ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ പോകാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. https://thuna.keralapolice.gov.in/ എന്ന വിലാസത്തിൽ തുണ ഡിജിറ്റൽ പോർട്ടലിൽ കയറി പേരും മൊബൈൽ നമ്പറും കൊടുക്കുക. അപ്പോൾ ഒരു OTP മൊബൈലിൽ വരും. പിന്നെ, ആധാർ കാർഡ് നമ്പർ നൽകി രെജിസ്ട്രേഷൻ പൂർത്തിയാക്കുക. ഒരിക്കൽ രജിസ്‌ട്രേഷൻ നടത്തിയാൽ പിന്നെ പോലീസുമായി സംബന്ധിച്ച ഏതു സേവനങ്ങൾക്കും അത് മതി.
വാഹനങ്ങളുടെ ഇന്‍ഷൂറൻസിന് GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്‍കി സെര്‍ച്ച് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൌസറിൽ ഈ പോർട്ടൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക).
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."