BPL CARD MEMBERS APPLY ONLINE FOR KWA WATER CHARGE BENEFIT 2023 KERALA

BPL CARD MEMBERS APPLY ONLINE FOR KWA WATER CHARGE BENEFIT 2023 KERALA

BPL Carders holders consumers benefit malayalam online posters

BPL Card അംഗം ആയിട്ടുള്ള KWA ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് ആനുകൂല്യം 2023 ൽ  ലഭിക്കാനായി ഓൺലൈൻ ആയി  ആപേക്ഷിക്കാം


കേരള വാട്ടർ അതോറിറ്റിയിൽ നിലവിൽ 15 KL-ൽ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യമായാണ് കുടിവെള്ളം നൽകിവരുന്നത്. സൂചനയിലെ ഉത്തരവ് പ്രകാരം പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വർഷവും ജനുവരി 31 ന് മുമ്പ് ഉപഭോക്താക്കൾ അപേക്ഷ പുതുക്കേണ്ടതാണ്. 

എന്നാൽ അവർ BPL വിഭാഗത്തിൽ പെട്ടയാളാണോ എന്ന് ഉറപ്പു വരുത്തുന്നത് റേഷൻ കാർഡിൻറെ നിറം നോക്കിയും BPL എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും പരിശോധിച്ചാണ്. എന്നാൽ National Food Security Act, 2013 നടപ്പിലാക്കിയതിനെ തുടർന്ന് BPL/APL എന്നീ പേരുകളിൽ അല്ല റേഷൻ കാർഡ് വിഭാഗങ്ങളെ തരം തിരിക്കുന്നത്. മറിച്ച് നേരത്തെ ഉള്ള BPL കാർഡുകൾക്ക് സമാനമായ ആനുകൂല്യമുള്ള റേഷൻകാർഡുകൾ മുൻഗണന (priority-Pink color) അന്ത്യോദയ അന്ന യോജന (AAY-മഞ്ഞ നിറം) എന്നീ രണ്ട് വിഭാഗങ്ങളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.


ഇത്തരത്തിലുള്ള കാർഡുകൾ ഓരോ ദിവസവും (update ചെയ്യപ്പെടും, ആയതിനാൽ സിവിൽ സപ്ലൈസ് വകുപ്പിൻറെ വെബ് പോർട്ടലായ https://civilsupplieskerala.gov.in  ഉള്ള റേഷൻ കാർഡ് Details (https://etso.civilsupplieskerala.gov.in/index.php/c_checkrcard_details ) gm public link ൽ റേഷൻ കാർഡ് നമ്പർ കൊടുക്കുമ്പോൾ ടി കാർഡ് ഏതു വിഭാഗത്തിലാണ് എന്നും കാർഡിലുള്ള അംഗങ്ങളുടെ പേരുകൾ എന്താണെന്നുമൊക്കെയുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്.ആയതിനാൽ BPL വിഭാഗത്തിലുള്ള എല്ലാ കണക്ഷനുകളും പരിശോധിക്കുമ്പോൾ ഈ ലിങ്കിൽ കയറി ഉപഭോക്താവ് BPL വിഭാഗത്തിൽ പെടുന്നയാളാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ് . ടി വിഭാഗത്തിൽ പെടാത്ത എല്ലാ കണക്ഷനുകളും BPL ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടതുമാണ്. ഈ ലിങ്കുമായി ബന്ധപ്പെട്ടു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റിന്റെ IT വിങ്മായി ബന്ധപെടുക (Phone no. 0471-2322155).
പ്രസ്തുത ആനുകൂല്യം നൽകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്:
    നിലവിൽ ബി.പി.എൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്ക് അപേക്ഷകൾ പുതുക്കി സമർപ്പിക്കാനുള്ള തീയതി 01/01/2023 മുതൽ 31/03/2023 വരെ ആയിരിക്കും.
      ബി.പി.എൽ ആനുകൂല്യത്തിനുള്ള അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിൻറെ പകർപ്പ് കൂടി  വാങ്ങേണ്ടതാണ്.
        പ്രവർത്തനക്ഷമമായ മീറ്ററുകൾ ഉള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് മാത്രമേ പ്രസ്തുത ആനുകൂല്യം നൽകുവാൻ പാടുള്ളൂ.
          ബി.പി.എൽ ആനുകൂല്യം ലഭിക്കേണ്ട കണക്ഷനുകളിൽ കുടിശ്ശിക എന്തെങ്കിലും ഉണ്ടെങ്കിൽ ആയതു അടച്ചതിനു ശേഷം മാത്രമേ ടി ആനുകൂല്യം നല്കാവൂ.

          Official Website: kwa.kerala.gov.in

          അപേക്ഷിക്കേണ്ട ലിങ്ക്: LINK

          നിരാകരണം:

          ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

          USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

          {getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

          ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

          JOIN OUR TELEGRAM CHANNELCLICK HERE
          JOIN OUR FACEBOOK COMMUNITY GROUPCLICK HERE
          JOIN OUR WHATS APP BROADCASTCLICK HERE
          JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
          JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


          "ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."



















          ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

          വളരെ പുതിയ വളരെ പഴയ

          Interested in advertising in eSevakan Website? Contact +91 7356 123 365

          USK Login - One Click Posters Download Web Portal