HOW TO GET POLICE CLEARANCE CERTIFICATE (PCC) KERALA

 HOW TO GET POLICE CLEARANCE CERTIFICATE (PCC) MALAYALAM

How to apply police clearance certificate malayalam online posters

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്


PCC സർട്ടിഫിക്കറ്റ് (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ കുറ്റകൃത്യത്തിൽ പങ്കാളിത്തം ഇല്ലാത്ത സർട്ടിഫിക്കറ്റ് ഓൺലൈനായി എങ്ങനെ ലഭിക്കും? ഇനി അതിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ട കാര്യമില്ല, കേരളാ പോലീസിന്റെ Thuna എന്ന വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ നമുക്ക് PCC Certificate (Police Clearance Certificate) അല്ലെങ്കിൽ Non Involvement in offence certificate വളരെ എളുപ്പത്തിൽ ലഭിക്കും.


എങ്ങനെയാണ് ഓൺലൈനായി PCC Certificate ( Police Clearance Certificate ) എടുക്കുന്നത്

  • കേരള പോലീസിന്റെ തുണ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
  • ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ട്. എങ്ങനെയാണ് തുണ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന ബ്ലോഗ് നേരത്തെ ചെയ്തിട്ടുണ്ട് അത് നോക്കി ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
  • ശേഷം ഏറ്റവും മുകളിലായി കാണുന്ന Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • ലോഗിൻ ചെയ്യുവാനായി വരുന്ന ഫോമിൽ നിങ്ങൾ കൊടുത്തിരിക്കുന്ന Mobile number , Password , Captcha എന്നിവ നൽകിയ ശേഷം Sign in എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ Certificate of  Non-involvement in offences എന്ന മെനുവിലുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം New Request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Personal Information എന്ന ഭാഗത്തു നിങ്ങളുടെ Passport size photo, First name, Last name , DOB , Gender എന്നിവ നൽകുക.
  • Contact and relation Information എന്ന ഭാഗത്തു Mobile number, email id, Nationality, Relation type, Relative name എന്നിവ നൽകുക.
  • Identification Information എന്ന ഭാഗത്തു ID type എന്ന ഭാഗത്തു ഏതെങ്കിലും ഒരു id കാർഡും, ID number എന്ന ഭാഗത്തു അതിന്റെ നമ്പറും കൊടുക്കുക, കൂടാതെ അതിന്റെ ഒരു scanned copy കൂടി upload ചെയ്ത് കൊടുക്കുക.
  • അടുത്ത ഭാഗത്തു നിങ്ങളുടെ Present address and Permanent address എന്നിവ നൽകുക, നിങ്ങളുടെ പോലീസ് സ്റ്റേഷനും select ചെയ്ത് കൊടുക്കുക.
  • ശേഷം Proof of address in Kerala എന്ന ഭാഗത്തു Aadhaar card / Voter id / ration card / SSLC book / passport / passbook എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ Scanned copy upload ചെയ്ത് കൊടുക്കുക.
  • Authorization and Affidavit എന്നിവ വായിച്ചു നോക്കി ഉചിതമായത് നൽകുക.
  • ശേഷം next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • certificate of Non-involvement in offence Request എന്ന ഫോമിൽ Purpose of certificate സെലക്ട് ചെയ്യുക.
  • ശേഷം Requirement Proof upload ചെയ്ത് കൊടുക്കുക. ശേഷം Next button ക്ലിക്ക് ചെയ്യുക.
  • അടുത്തത് Payment section ആണ്, 610 രൂപ Debit/Credit card, Internet banking , UPI എന്നവയിൽ ഏതെങ്കിലും രീതിയിൽ അടക്കുക. ശേഷം ഈ അപേക്ഷ Submit ആകുന്നതാണ്. ലഭിക്കുന്ന Receipt download ചെയ്ത് വെക്കുക.
  • പിന്നീട് ഇത് approve ആയതിനു ശേഷം ഇവിടെനിന്നും Certificate Download ചെയ്യാവുന്നതാണ്.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal