HOW TO CORRECT DEATH CERTIFICATE KERALA

 HOW TO CORRECT DEATH CERTIFICATE MALAYALAM

How to correct death certificate datas malayalam online posters

സർക്കാർ രേഖകളിൽ മിക്കപ്പോളും തെറ്റുകൾ കടന്ന് കൂടാറുള്ളത് സ്വാഭാവികമാണ്. മരണ സെർട്ടിഫിക്കറ്റുകളിലും ഈ തരത്തിൽ പിഴവുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി പോകുമ്പോളായിരിക്കും വലിയ പ്രശ്നങ്ങളായി മാറുന്നത്. ഇങ്ങനെ മരണ സെർട്ടിഫിക്കറ്റിൽ ഉണ്ടാകാറുള്ള പിഴവുകൾ ( death certificate correction ) എങ്ങനെയാണ് ഓൺലൈനായി തിരുത്തുക എന്നാണ് നോക്കുന്നത്.

എങ്ങനെയാണ് മരണ സെർട്ടിഫിക്കറ്റിൽ ഉള്ള പിഴവുകൾ ഓൺലെനായി തിരുത്തുന്നത് എന്ന് നോക്കാം

STEP:1

  • മരണ സെർട്ടിഫിക്കറ്റ് തിരുത്തൽ വരുത്തുന്നതിനായി https://citizen.lsgkerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.തുടർന്ന് login / ലോഗിൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ username ഉം password ഉം word verification ഉം തെറ്റാതെ enter ചെയ്ത് ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രൊഫൈലിൽ പ്രവേശിക്കുക.

STEP:2

  • ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ എത്തിയിരിക്കും, അവിടെ മരണ രെജിസ്ട്രേഷൻ എന്നതിന് താഴെയായി കാണുന്ന മരണം തിരുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷ എന്ന ലിങ്ക് കാണാം, ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പാൾ വിഷയ വിവരണം എന്ന ഫോമിലായി കാണുന്ന ജില്ല , ഓഫീസിന്റെ തരം, ഓഫീസിൻറെ പേര്, അപേക്ഷകളുടെ അല്ലെങ്കിൽ അപേക്ഷകന്റെ തരം എന്നിവ തിരഞ്ഞെടുത്തു സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സേവ് ചെയ്യാമോ എന്ന പോപ്പ്അപ്പ് ബോക്സിൽ അതെ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നിങ്ങളുടെ വിഷയ വിവരണം എന്ന ഫോം സേവ് ആയിട്ടുണ്ടാകും )

STEP:3

  • ഇപ്പോൾ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോമിലാണ് എത്തിയിരിക്കുന്നത്, അതിൽ തിരിച്ചറിയൽ തരം, തിരിച്ചറിയൽ നമ്പർ, അപേക്ഷകന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ കൊടുക്കുക.
  • സ്ഥിര മേൽവിലാസം എന്ന ഭാഗത്തു വീട്ടുപേര്, പ്രാദേശിക സ്ഥലം, പ്രധാന സ്ഥലം, വാർഡ് നമ്പറും പേരും, പോസ്റ്റ് ഓഫീസ് , പിൻ കോഡ് എന്നിവ കൊടുക്കുക.
  • കത്തിടപാടുകൾ നടത്തുന്നതിനുള്ള മേൽവിലാസം എന്ന ഭാഗത്തു മുകളിൽ നൽകിയ മേൽവിലാസം തന്നെയാണ് എന്നുണ്ടെങ്കിൽ  സ്ഥിരമേൽവിലാസത്തിനു സമാനമാണ് എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തത് കൊടുക്കുക,  വ്യത്യാസമുണ്ടെങ്കിൽ മേൽവിലാസം ടൈപ്പ് ചെയ്ത് കൊടുക്കുക.
  • ശേഷം സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സേവ് ചെയ്യാമോ എന്ന പോപ്പ്അപ്പ് ബോക്സിൽ അതെ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നിങ്ങളുടെ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോം സേവ് ആയിട്ടുണ്ടാകും )

STEP:4

  • e file correction in death certificate എന്ന ഫോമിൽ correction type ഏതാണ് എന്നുള്ളത് സെലക്ട് ചെയ്തതിനു ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം death registrations എന്ന ഫോമിൽ മരിച്ച വ്യക്തിയുടെ പേരും ( in English ) മരണ തീയതിയും ( Date of death ) , Gender എന്നിവ കൃത്യമായി enter ചെയ്തതിനു ശേഷം word verification കൂടി പൂർത്തിയാക്കി Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ താഴെയായി വരുന്നതായിരിക്കും. )
  • മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ വന്നിരിക്കുന്ന ടേബിളിൽ Request  എന്നതിന് താഴെയായി ഉള്ള Apply Correction എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP:5

  • Applicant Details എന്ന ഫോമിൽ Applicant Type, Applicant name, Applicant address എന്നിവ തെറ്റാതെ എന്റർ ചെയ്ത് കൊടുക്കുക.
  • Legal Information എന്ന ഫോമിൽ മരണപ്പെട്ട വ്യക്തിയുടെ Legal Informationൽ തിരുത്തൽ വരുത്തേണ്ടവ മാത്രം തിരുത്തി സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Permanent address of the deceased എന്ന ഫോമിൽ മരണപ്പെട്ട വ്യക്തിയുടെ അഡ്രസ്സിൽ തിരുത്തൽ വരുത്താൻ ഉണ്ടെങ്കിൽ തിരുത്തി സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • അടുത്തത് മരണപ്പെട്ട വ്യക്തിയുടെ മരണസമയത്തെ അഡ്രസ്സിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അത് തിരുത്തി സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Place of Death എന്ന ഫോമിൽ മരണപ്പെട്ട സ്ഥലത്തിന് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അത് തിരുത്തിയതിനു ശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • remarks എന്ന ഫോമിൽ എന്തെങ്കിലും കൂടുതലായി രേഖപ്പെടുത്താനോ അറിയിക്കാനോ ഉണ്ടെങ്കിൽ അവിടെ ടൈപ്പ് ചെയ്ത് സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.

STEP:6

  • ഉൾക്കൊള്ളിക്കേണ്ട രേഖകൾ എന്നതിൽ തിരുത്തലുകൾക്കാവശ്യമായ രേഖകൾ സബ്മിറ്റ് ചെയ്യുക.

STEP:7

  • ഫീസ് വിവരങ്ങൾ എന്നതിൽ തിരുത്തലുകൾക്കാവശ്യമായ ഫീസ് അടക്കുക.

STEP:8

  • സത്യപ്രസ്താവന എന്ന ഭാഗത്തു നമ്മൾ സമർപ്പിച്ച എല്ലാ കാര്യങ്ങളും സത്യമാണ് എന്നത് തീർച്ചപ്പെടുത്തുക.

ഏകദേശം 15 ദിവസത്തോളമാണ് തിരുത്തലിന് എടുക്കുന്ന സമയം, അതിനു ശേഷം ഓൺലൈനായി നിങ്ങൾക്ക് തിരുത്തൽ വരുത്തിയ മരണ സെർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACE BOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal