PM INTERNSHIP SCHEME REGISTRATION

PM INTERNSHIP SCHEME REGISTRATION MALAYALAM

PM Internship malayalam

പി.എം. ഇൻ്റേൺഷിപ് പദ്ധതി

പിഎം ഇന്റേൺഷിപ് സ്കീമിൽ അപേക്ഷ
പഠനശേഷം മുൻനിര സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുക ആരുടെയും സ്വപ്നമാണ്. പക്ഷേ, പലർക്കും ഇതു സ്വപ്നമായി തന്നെ അവശേഷിക്കുകയാണു പതിവ്. സ്ഥാപനങ്ങളുടെ നയം, യോഗ്യത, സ്വാധീനം അങ്ങനെ തടസ്സങ്ങൾ പലതായിരിക്കും. എന്നാൽ ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജോലിപരിചയം നേടാൻ അവസരം നൽകുന്നതാണ് ‘പിഎം ഇന്റേൺഷിപ് സ്കീം’. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പൈലറ്റ് ഘട്ടം റജിസ്ട്രേഷൻ തുടങ്ങി 24 മണിക്കൂറിനുള്ളിൽ 1.55 ലക്ഷത്തിലേറെ യുവജനങ്ങളാണു റജിസ്റ്റർ ചെയ്തത്. അന്തിമമായ തിരഞ്ഞെടുക്കപ്പെടുന്ന 1.25 ലക്ഷം പേരുടെ ഇന്റേൺഷിപ് ഡിസംബർ രണ്ടിന് അതതു കമ്പനികളിൽ ആരംഭിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ശക്തമായ വേരോട്ടമുള്ള മുത്തൂറ്റ് ഫിനാൻസ്, മലബാർ ഗോൾഡ്, എംആർഎഫ് ലിമിറ്റഡ്, മണപ്പുറം ഫിനാൻസ്, ശോഭ ലിമിറ്റഡ്, കിറ്റെക്സ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ കമ്പനികളും ഇന്റേൺഷിപ് ഓഫർ ചെയ്തിട്ടുണ്ട്. ഇവയടക്കം 39 കമ്പനികൾ കേരളത്തിൽ 1800 അവസരങ്ങളാണ് ഇതുവരെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിലാണെങ്കിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അവസരങ്ങളുണ്ട്. ഓട്ടമൊബീൽ, ടെക്സ്റ്റൈൽ, മാനുഫാക്ചറിങ്, ബാങ്കിങ്, ട്രാവൽ–ടൂറിസം–ഹോസ്പിറ്റാലിറ്റി രംഗങ്ങളിലാണ് അവസരങ്ങളേറെയും. പൈലറ്റ് പദ്ധതിയിൽ പരിഗണിക്കപ്പെടണമെങ്കിൽ 25നു മുൻപ് അപേക്ഷിക്കണം.


ഓട്ടമേറ്റഡ് റെസ്യൂമെ
  • https://pminternship.mca.gov.in/എന്നെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ സമയത്തു നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു ഓട്ടമേറ്റഡ് റെസ്യൂമെ (സി.വി) ജനറേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടികയും സിലക‍്ഷനും. ∙ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഡിജിലോക്കർ ഐഡിയും ഉപയോഗിച്ചാണ് പ്രാഥമിക ഇ–കെവൈസി (തിരിച്ചറിയൽ) നടപടി. വ്യക്തിവിവരങ്ങൾ നൽകിയശേഷം വിദ്യാഭ്യാസ വിവരങ്ങൾ അപ്‍ലോഡ് ചെയ്യണം.
  • പ്രായം: 21-24. പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ബിരുദാനന്തരബിരുദധാരികൾക്കു പറ്റില്ല.
  • ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നൽകണം. അവസാനഘട്ടത്തിൽ നിങ്ങളുടെ സ്കില്ലുകൾ, ഭാഷാപരിചയം, അധികയോഗ്യത തുടങ്ങിയവ പരാമർശിക്കാം.
ഓപ്‍ഷൻ റജിസ്ട്രേഷൻ ഉടൻ

റജിസ്റ്റർ ചെയ്തവർക്ക് ഇന്റേൺഷിപ് അവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉടൻ ലഭ്യമാകും. 5 അവസരങ്ങൾ വരെ തിരഞ്ഞെടുക്കാം (സ്വന്തം സംസ്ഥാനത്തായിരിക്കണം). സി.വിയിൽ പരാമർശിച്ചിരിക്കുന്ന സ്കില്ലുകളും കമ്പനികളുടെ ആവശ്യകതയും പരിഗണിച്ച് കേന്ദ്രം ചുരുക്കപ്പട്ടികയുണ്ടാക്കും. ഇതിൽ പിന്നാക്ക വിഭാഗങ്ങൾക്കു പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ ഇന്റേൺഷിപ് അവസരത്തിലും ആവശ്യമുള്ളവരുടെ മൂന്നിരട്ടി എണ്ണമുള്ള ലിസ്റ്റ് കമ്പനികൾക്ക് കൈമാറും. ഇതിൽനിന്നു കമ്പനികൾ തിരഞ്ഞെടുക്കും. ഇന്റേൺഷിപ് ആരംഭിക്കുന്ന ദിവസം പ്രാഥമിക ചെലവുകൾക്കായി 6000 രൂപ ഒറ്റത്തവണയായി സർക്കാർ നൽകും. ഓരോ മാസവും സ്റ്റൈപൻഡ് 5000 രൂപ. ഇതിൽ 500 രൂപ കമ്പനിയും 4500 രൂപ സർക്കാരും നൽകും. ആവശ്യമെങ്കിൽ കമ്പനിക്കു വിഹിതം കൂട്ടാം. അതനുസരിച്ചു സ്റ്റൈപൻഡ് കൂടും.
PM ഇൻ്റേൺഷിപ്പ് സ്കീം 2024: അപേക്ഷാ പ്രക്രിയ

PM ഇൻ്റേൺഷിപ്പ് സ്കീം 2024-ന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ഈ ഘട്ടങ്ങൾ പാലിക്കാവുന്നതാണ്:
  • https://pminternship.mca.gov.in/ എന്ന ഔദ്യോഗിക പിഎം ഇൻ്റേൺഷിപ്പ് സ്കീം വെബ്സൈറ്റ് സന്ദർശിക്കുക .
  • ഒരു പുതിയ പേജ് തുറക്കാൻ "രജിസ്റ്റർ" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക, തുടർന്ന് "സമർപ്പിക്കുക" ക്ലിക്ക് ചെയ്യുക.
  • നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോർട്ടൽ സ്വയമേവ ഒരു റെസ്യൂം ജനറേറ്റ് ചെയ്യും.
  • ലൊക്കേഷൻ, സെക്ടർ, റോൾ, യോഗ്യതകൾ എന്നിവ പരിഗണിച്ച് അഞ്ച് ഇഷ്ടപ്പെട്ട ഇൻ്റേൺഷിപ്പ് അവസരങ്ങൾ വരെ തിരഞ്ഞെടുക്കുക.
  • അപേക്ഷ അന്തിമമാക്കുന്നതിനും സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുന്നതിനും "സമർപ്പിക്കുക" ക്ലിക്ക് ചെയ്യുക.
  • ഭാവി റഫറൻസിനായി സ്ഥിരീകരണത്തിൻ്റെ ഒരു പകർപ്പ് പ്രിന്റ് ചെയുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 25-10-2024

Official Website: https://pminternship.mca.gov.in/

കൂടുതൽ വിവരങ്ങൾക്ക്: PM Internship Scheme User Manual PM Internship Scheme Guidelines


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : PM Internship Scheme Portal

PM Internship Kerala Poster

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal