MANGALYA SCHEME FOR WIDOW REMARRIAGE KERALA
പുനർവിവാഹ ധനസഹായം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം
വനിത, ശിശുവികസന വകുപ്പ് മുഖേന സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
25,000 രൂപയാണ് മംഗല്യ പദ്ധതിയിലൂടെ ലഭിക്കുക. 18 നും 50 നും ഇടയിൽ പ്രായമുള്ള ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പുനർവിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.
വിധവകളുടെ അല്ലെങ്കിൽ വിവാഹ മോചിതരുടെ പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഗുണഭോക്താക്കൾ ആരെല്ലാം
നിയമപരമായി വിവാഹമോചനം നേടുകയോ വിധവകളാവുകയോ ചെയ്ത 18നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുവാൻ സാധിക്കുക.
പദ്ധതിയുടെ നേട്ടങ്ങൾ
യോഗ്യരായ വിധവകൾക്കും വിവാഹമോചനം നേടിയവർക്കും 25,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു.
പദ്ധതി മാനദണ്ഡം
- അപേക്ഷകർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ (മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടവർ) ആയിരിക്കണം.
- ഭർത്താവിന്റെ മരണം കാരണം വിധവയായി തീർന്നവർ നിയമപ്രകാരം, വിവാഹ മോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ച് ഏഴ് വർഷം കഴിഞ്ഞവർ, ഭർത്താവിനെ കാണാതായി ഏവ് വർഷം കഴിഞ്ഞവർ എന്നിവർക്ക് പദ്ധതിയിൽ ഭാഗമാകുന്നതിന് അർഹതയുണ്ട്.
- പുനർ വിവാഹം രജിസ്റ്റർ ചെയ്തിരിക്കണം.
- വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം അപേക്ഷ സമർപ്പിക്കണം.
- ആദ്യ വിവാഹത്തിലെ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ്.
- വിവാഹ ബന്ധം വേർപെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്/മഹല്ല് കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റ്,
- ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടത് സംബന്ധിച്ച രേഖ (റേഷൻ കാർഡിൻ്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്.
- അപേക്ഷകയുടെ ആധാർ കാർഡിന്റെ പകർപ്പ്
- അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
- പുനർവിവാഹം രജിസ്റ്റർ ചെയ്തത് സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സാക്ഷ്യപ്പെടുത്തിയത്)
അപേക്ഷിക്കേണ്ട വിധം
- ആദ്യം https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- പൊതുജന പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കാവുന്നതാണ്.
- യൂസർ മാന്വൽ https://schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Official Website: http://wcd.kerala.gov.in/ https://schemes.wcd.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Mangalya Scheme For Widow Remarriage
ഫോണ്‍: ഫോൺ : 0487 2361500
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Department of Women and Child Development Application Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."